www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അധോവായു വിൽപ്പന പണിയായി; യുവതി ആശുപത്രിയിൽ

Share it:


ന്യൂയോർക്ക്: കീഴ്‌ശ്വാസം വിറ്റ് കോടികൾ സമ്പാദിച്ച യുവതിയുടെ വാർത്ത ഏതാനും ആഴ്ച്ചകൾക്ക് മുമ്പാണ് പുറത്തു വന്നത്. നിരവധി പേർ യുവതിയുടെ വേറിട്ട ബിസിനസ് വഴിയെ അഭിനന്ദിക്കുകയും മറ്റു ചിലർ വിമർശിക്കുകയും ചെയ്‌തിരുന്നു. സൈബർ ലോകത്തും വാർത്ത വൈറലായി. 

അതേസമയം കീഴ്‌ശ്വാസം വിറ്റ് കോടീശ്വരിയായ യുവതി ഇപ്പോൾ ആശുപത്രിയിലായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അമേരിക്കൻ ടെലിവിഷൻ താരം സ്‌റ്റെഫനി മറ്റോയാണ് സ്വന്തം അധോവായു വിറ്റ് സമ്പന്നയായത്. ടിക് ടോക്കിലൂടെ താരം തന്നെയാണ് വിചിത്ര രീതിയിലൂടെ പണം സമ്പാദിച്ചതിനെകുറിച്ച് ലോകത്തെ അറിയിച്ചത്.

എന്നാൽ ഇതിനു പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് സ്‌റ്റെഫനി ഇപ്പോൾ ആശുപത്രിയിലാണ്. കൂടുതൽ  കീഴ്‌ശ്വാസത്തിനായി നടത്തിയ പരിശ്രമങ്ങളാണ് സ്‌റ്റെഫനിയെ ആശുപത്രിയിലാക്കിയത്. സ്വന്തം അധോവായു കുപ്പിയാക്കി വിൽക്കുകയാണ് സ്‌റ്റെഫനിയുടെ വിചിത്രമായ രീതി. 

ഒരു കുപ്പിക്ക് 1000 ഡോളറാണ് സ്‌റ്റെഫനി ഈടാക്കുന്ന വില. ഇത് വാങ്ങാൻ നിരവധി പേരുണ്ടെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ച്ച 50 കുപ്പി എങ്കിലും വിൽക്കപ്പെടും. എന്നാൽ ആശുപത്രിയിലായതിനെ തുടർന്ന് ഈ ബിസിനസിൽ നിന്നും പിന്മാറുകയാണെന്ന് സ്‌റ്റെഫനി പറഞ്ഞു. 

എനിക്ക് പക്ഷാഘാതം വന്നെന്നാണ് ഞാൻ കരുതിയത്. ഇത് എൻ്റെ അവസാന നിമിഷമാണെന്ന് തോന്നി. അധോവായുവിനായി കൂടുതൽ പരിശ്രമങ്ങൾ നടത്തിയതാണ് കാരണം. എനിക്ക് പലപ്പോഴും ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഒടുവിൽ ഹൃദയം സ്‌തംഭിക്കുന്നതായി തോന്നി. 

ഭയം തോന്നിയ ഞാൻ ഉടനെ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു. അറ്റാക്കാണെന്നാണ് ഞാൻ ആദ്യം കരുതിയത്. കൂടുതൽ അധോവായുവിനായുള്ള സ്‌റ്റെഫനി ധാരാളം ധാരാളം കഴിച്ചിരുന്നു. ആശുപത്രിയിലായ ദിവസം മൂന്നിനം പ്രോടീൻ ഷേക്കുകളും വലിയ പാത്രം ബ്ലാക്ക് ബീൻസ് ജ്യുസും കഴിച്ചിരുന്നു. 

ആശുപത്രിയിലെത്തിയതോടെ തനിക്ക് സംഭവിച്ചത് ഹാർട്ട് അറ്റാക്ക് അല്ലെന്ന് മനസിലായതായും യുവതി വ്യക്തമാക്കി. നാരുകൾ കൂടുതലുള്ള ഭക്ഷണ പദാർഥങ്ങൾ കൂടുതൽ കഴിക്കുന്നതിനെ തുടർന്നുണ്ടായ അസിഡിറ്റി പ്രശ്‌നങ്ങളായിരുന്നു സ്‌റ്റെഫനിയുടെ ശാരീരിക അസ്വസ്ഥതകൾക്ക് കാരണമായത്. ഇതോടെ പുതിയ തൊഴിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയാണെന്നും സ്‌റ്റെഫനി വ്യക്തമാക്കി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/Drk3CGGtMo5KvmcuCXz9N1

Share it:

Viral

Post A Comment: