കുമളി: കേരളത്തിലേക്ക് കടത്താൻ തമിഴ്‌നാട്ടിലെ കമ്പത്ത് സൂക്ഷിച്ച 123 കിലോ കഞ്ചാവ് പിടികൂടി. കമ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരവുമായി അഞ്ച് പേർ പിടിയിലായത്. കമ്പം കോമ്പ സ്വദേശി അൻപ് (27), കുരങ്കുമയൻ സ്ട്രീറ്റിൽ സജ്ജയ് കുമാർ (21), ചെന്നൈ പെരുംമ്പാക്കം സ്വദേശികളായ സമ്മാൻചേരി രജ്ജിത്ത് (29), ബാലസുബ്രമന്ന്യൻ ( 22 ), വിജ്നേഷ് (21) എന്നിവരാണ് അറസ്റ്റിലായത്.
കമ്പത്തിനു സമീപം കമ്പംമെട്ട് അടിവാരത്ത് നിന്നാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. ഉത്തമപാളയം എ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശിൽ നിന്നും കൊണ്ടുവന്നതാണ് കഞ്ചാവ് എന്നാണ് വിവരം.
കേരളത്തിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യം. കമ്പം നോർത്ത് പൊലീസ് ഇൻസ്പെക്റ്ററുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച്ച പുലർച്ചെ സംഘത്തിന്‍റെ രഹസ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. അഞ്ച് പ്ലാസ്റ്റിക് ചാക്കുകളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്കുള്ള മയക്കുമരുന്നു കടത്തിന്‍റെ കണ്ണികളാണ് പ്രതികൾ എന്ന സംശയമാണ് ബലപ്പെടുന്നത്. ഇവരുടെ ഇടപാടുകാരെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
ഇടുക്കി: ക്ലാസ് മുറിയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. ഇടുക്കി വഴിത്തലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. സ്‌കൂളിലെ കായികാധ്യാപകൻ കോതമംഗലം സ്വദേശി ജീസ് തോമസ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സ്‌കൂളിലെ കായികാധ്യാപകനായ ഇയാൾ വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കുകയായിരുന്നു. പരിശീലന സമയത്തും ക്ലാസ് മുറിയിൽവച്ചും കുട്ടിയെ പലതവണ ഇയാൾ ചൂഷണത്തിന് ഇരയാക്കി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗിക താൽപര്യത്തോടെ കടന്നു പിടിക്കുകയുമായിരുന്നു.
അധ്യാപകന്‍റെ ശല്യം പരിധിവിട്ടതോടെയാണ് വിദ്യാർഥിനി വീട്ടിൽ ഇക്കാര്യം പറഞ്ഞത്. തുടർന്ന് വീട്ടുകാർ സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതരാണ് പൊലീസിൽ പീഡനശ്രമത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ ജിസ് തോമസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post A Comment: