പത്തനംതിട്ട: റോഡരികിലെ കല്ലിൽ തട്ടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടര വയസുകാരി മരിച്ചു. കുളനട സ്വദേശി സജിത് കുമാറിന്‍റെയും സൂര്യയുടെയും മകൾ ദക്ഷ സജിത്ത് ആണ് മരിച്ചത്. കുട്ടിയുടെ അമ്മയും മുത്തശിയും ഓട്ടോറിക്ഷാ ഡ്രൈവറും പരുക്കുകളോടെ ആശുപത്രിയിലാണ്. ക്ഷേത്രത്തിൽ പോയി മടങ്ങും വഴിയിലാണ് അപകടം ഉണ്ടായത്.
റോഡരികിലെ കല്ലിൽ ടയർ കയറിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിയുകയായിരുന്നു. കുട്ടിയുടെ പിതാവ് സജിത്ത് കാശ്‌മീരിൽ സൈനികനാണ്. അപകടത്തിനു പിന്നാലെ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
ഇടുക്കി: ക്ലാസ് മുറിയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. ഇടുക്കി വഴിത്തലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. സ്‌കൂളിലെ കായികാധ്യാപകൻ കോതമംഗലം സ്വദേശി ജീസ് തോമസ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സ്‌കൂളിലെ കായികാധ്യാപകനായ ഇയാൾ വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കുകയായിരുന്നു. പരിശീലന സമയത്തും ക്ലാസ് മുറിയിൽവച്ചും കുട്ടിയെ പലതവണ ഇയാൾ ചൂഷണത്തിന് ഇരയാക്കി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗിക താൽപര്യത്തോടെ കടന്നു പിടിക്കുകയുമായിരുന്നു.
അധ്യാപകന്‍റെ ശല്യം പരിധിവിട്ടതോടെയാണ് വിദ്യാർഥിനി വീട്ടിൽ ഇക്കാര്യം പറഞ്ഞത്. തുടർന്ന് വീട്ടുകാർ സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതരാണ് പൊലീസിൽ പീഡനശ്രമത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ ജിസ് തോമസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post A Comment: