ബാങ്കോക്: ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്‌ൻ വോണിന്‍റെ മരണത്തിനു തൊട്ടുമുമ്പ് അദ്ദേഹത്തെ കാണാനെത്തിയത് നാല് യുവതികൾ എന്ന് റിപ്പോർട്ട്. ഷെയ്ൻ വോൺ താമസിച്ച വില്ലയിലെ സിസി ടിവി ദൃശ്യങ്ങൾ അടക്കം പുറത്തു വന്നതോടെയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഷെയ്ൻവോൺ മരിക്കുന്നതിനു മുമ്പ് വില്ലയിലെത്തിയ ഈ യുവതികളാണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യുവതികൾ വില്ലയിൽ എത്തുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വോണിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് രണ്ട് മണിക്കൂർ മുമ്പാണ് യുവതികൾ വില്ലയിലെത്തിയത്. ഉഴിച്ചിൽ നടത്താനാണ് യുവതികൾ വില്ലയിൽ എത്തിയതെന്നാണ് വിവരം. വില്ലയിലെത്തിയ യുവതികളിൽ രണ്ട് പേർ വോണിന്‍റെ മുറിയിലേക്ക് പോയതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഉച്ചയ്ക്ക് 1.53നാണ് നാലു യുവതികള്‍ വില്ലയിലേക്ക് എത്തിയതെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ഇതില്‍ രണ്ടു യുവതികള്‍ ഷെയ്ന്‍ വോണ്‍ താമസിച്ചിരുന്ന മുറിയിലേക്ക് ഉഴിച്ചിലിനായി പോയി. ഏതാണ്ട് രണ്ടു മണിക്കൂറോളം സമയം അവിടെ ചെലവഴിച്ച ഈ യുവതികള്‍ 2.58നാണ് പുറത്തുപോയതെന്നും സിസി ടിവി ദൃശ്യങ്ങളെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. ഇവര്‍ വില്ലയില്‍ നിന്ന് മടങ്ങിയ ശേഷം ഏതാണ്ട് രണ്ടേകാല്‍ മണിക്കൂറിനു ശേഷമാണ് വോണിനെ സുഹൃത്തുക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍, അദ്ദേഹത്തിന്‍റെ മരണത്തില്‍ ദുരൂഹതകളില്ലെന്നാണ് തായ്‌ലാൻഡ് പൊലീസിന്‍റെ നിലപാട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വോണിന്‍റെ മരണം സ്വാഭാവികമായ കാരണങ്ങളാലാണെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഉഴിച്ചിലിനായി എത്തിയ യുവതികളാണ് വോണിനെ ഏറ്റവുമൊടുവില്‍ ജീവനോടെ കണ്ടതെന്ന് പൊലീസ് പറയുന്നത്.
അതേസമയം, വോണിന്‍റെ മരണത്തില്‍ എന്തെങ്കിലും വിധത്തിലുള്ള ദുരൂഹത ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞു. മരിച്ച് ആറ് ദിവസം കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
शेन वॉर्न की मौत के वक्त CCTV फुटेज में उनके कमरे के पास से निकलती दिखी 4 महिलाएं। उनमें से एक महिला के मुताबिक उसे वॉर्न ने मसाज के लिए बुलाया था। दरवाज़ा खटखटाया तो कोई रिस्पॉन्स नहीं मिला। यानी उस वक्त मौत हो चुकी थी।#ShaneWarne #ShaneWarneRIP pic.twitter.com/n6hMgOGeZr
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
ഇടുക്കി: ക്ലാസ് മുറിയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. ഇടുക്കി വഴിത്തലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. സ്‌കൂളിലെ കായികാധ്യാപകൻ കോതമംഗലം സ്വദേശി ജീസ് തോമസ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സ്‌കൂളിലെ കായികാധ്യാപകനായ ഇയാൾ വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കുകയായിരുന്നു. പരിശീലന സമയത്തും ക്ലാസ് മുറിയിൽവച്ചും കുട്ടിയെ പലതവണ ഇയാൾ ചൂഷണത്തിന് ഇരയാക്കി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗിക താൽപര്യത്തോടെ കടന്നു പിടിക്കുകയുമായിരുന്നു.
അധ്യാപകന്‍റെ ശല്യം പരിധിവിട്ടതോടെയാണ് വിദ്യാർഥിനി വീട്ടിൽ ഇക്കാര്യം പറഞ്ഞത്. തുടർന്ന് വീട്ടുകാർ സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതരാണ് പൊലീസിൽ പീഡനശ്രമത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്‌തത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ ജിസ് തോമസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post A Comment: