കൊച്ചി: ടാറ്റൂ ആർട്ടിസ്റ്റിന്‍റെ ലൈംഗികാതിക്രമത്തിനു പിന്നാലെ വിവാഹ മേക്കപ്പ് ആർട്ടിസ്റ്റിന്‍റെ അതിക്രമവും സൈബർ ഇടത്ത് ചൂടേറിയ ചർച്ചയാകുന്നു. മീ ടു ആരോപണം ഉയർന്നതിനു പിന്നാലെ കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ആറ് യുവതികൾ പരാതി നൽകുകയും തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
ഇതിനു പിന്നാലെയാണ് നഗരത്തിലെ തന്നെ പ്രമുഖ വിവാഹ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ ആരോപണം ഉയർന്നത്. സൈബർ ഇടത്ത് മീ ടു ആരോപണം ഉയർന്നതിനു പിന്നാലെ മൂന്ന് യുവതികൾ പരാതിയുമായി സിറ്റി പൊലീസിനെ സമീപിക്കുകയും ചെയ്‌തു. ആരോപണ വിധേയനായ മേക്കപ്പ് ആർട്ടിസ്റ്റ് ഇപ്പോൾ വിദേശത്താണെന്നാണ് വിവരം. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
അതേസമയം വിവാഹ മേക്കപ്പിന്‍റെ മറവിൽ കൂടുതൽ സ്ത്രീകൾ ലൈംഗിക ചൂഷണങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. മീ ടു ആരോപണം ഉയർന്നതിനു പിന്നാലെ സമാനമായ ചൂഷണങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് നിരവധി പേരാണ് സൈബർ ഇടങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ് ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, റെഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളിൽ പലരും തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ പോലും സാധിക്കാത്ത മാനസികാവസ്ഥയിലാണ് പലരും ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാകേണ്ടി വരുന്നതെന്ന് സ്ത്രീകൾ പറയുന്നു. വിവാഹ ദിവസം പുലർച്ചെയായിരിക്കും മേക്കപ്പ് ചെയ്യുന്നതിനായി ആർട്ടിസ്റ്റ് എത്തുന്നത്. മേക്കപ്പ് സമയത്ത് വധുവിനെ ഒറ്റക്ക് കിട്ടുമെന്നതാണ് ലൈംഗിക ചൂഷണങ്ങൾക്കും മറയാകുന്നത്. അശ്ലീല സംഭാഷണങ്ങളോടെയാണ് മേക്കപ്പ് ചെയ്യാൻ ആരംഭിക്കുന്നതെന്നും സ്ത്രീകൾ പറയുന്നു.
മേക്കപ്പ് ഇടുന്നത് മുഖത്താണെങ്കിലും ആർട്ടിസ്റ്റിന്‍റെ കൈകൾ സ്‌തനങ്ങളിലും വയറിലുമായിരിക്കും വിശ്രമിക്കുന്നത്. മേക്കപ്പിനിടെ ഇവർ ശരീര ഭാഗങ്ങൾ തങ്ങളുടെ ശരീരത്തിൽ ഉരസി ആനന്ദം കണ്ടെത്താറുണ്ടെന്നും യുവതികൾ വെളിപ്പെടുത്തുന്നുണ്ട്.
ശരീര ഭാഗങ്ങളെ കുറിച്ച് അശ്ലീല ഭാഷയിൽ വർണിക്കുന്നതും ചിലരുടെ രീതിയാണ്. മേക്കപ്പ് ചെയ്യുന്നതിനിടെ സ്‌തനങ്ങൾ അടക്കമുള്ള ലൈംഗിക ഭാഗങ്ങളിൽ സ്‌പർശിക്കുക, അനുവാദം കൂടാതെ വസ്ത്രം മാറ്റുക തുടങ്ങിയ ചൂഷണങ്ങളാണ് പലരും നടത്തുന്നത്. വിവാഹ സ്ഥലമായതിനാൽ തന്നെ ഇത്തരം ചൂഷണങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ മാത്രമേ പലർക്കും സാധിക്കാറുള്ളു. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ വിവാഹം തന്നെ നിന്നു പോകുമോയെന്ന ഭീതിയും സ്ത്രീകൾക്കുണ്ടാകും.
ഈ സമയത്ത് സ്ത്രീകൾ പ്രതികരിക്കില്ലെന്ന് മനസിലാക്കിയാണ് വിവാദ മേക്കപ്പ് ആർട്ടിസ്റ്റ് അടക്കമുള്ളവർ ചൂഷണങ്ങൾക്കായി വട്ടം കൂട്ടുന്നത്. ആരോപണ വിധേയനായ ആർട്ടിസ്റ്റിനെതിരെ കൂടുതൽ യുവതികൾ പരാതിയുമായി എത്തുമെന്നാണ് പൊലീസ് കരുതുന്നത്. ഇയാൾക്കെതിരെ സൈബർ ലോകത്ത് വ്യാപകമായ ക്യാമ്പെയിൻ നടക്കുന്നുമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
ഇടുക്കി: ക്ലാസ് മുറിയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. ഇടുക്കി വഴിത്തലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. സ്‌കൂളിലെ കായികാധ്യാപകൻ കോതമംഗലം സ്വദേശി ജീസ് തോമസ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സ്‌കൂളിലെ കായികാധ്യാപകനായ ഇയാൾ വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കുകയായിരുന്നു. പരിശീലന സമയത്തും ക്ലാസ് മുറിയിൽവച്ചും കുട്ടിയെ പലതവണ ഇയാൾ ചൂഷണത്തിന് ഇരയാക്കി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗിക താൽപര്യത്തോടെ കടന്നു പിടിക്കുകയുമായിരുന്നു.
അധ്യാപകന്‍റെ ശല്യം പരിധിവിട്ടതോടെയാണ് വിദ്യാർഥിനി വീട്ടിൽ ഇക്കാര്യം പറഞ്ഞത്. തുടർന്ന് വീട്ടുകാർ സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതരാണ് പൊലീസിൽ പീഡനശ്രമത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ ജിസ് തോമസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post A Comment: