www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1778) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുത്തേറ്റ യുവമോർച്ച പ്രവർത്തകൻ മരിച്ചു; ആറ് സി.പി.എം-ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Share it:


പാലക്കാട്: സി.പി.എം- ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. തരൂരിലെ യുവമോർച്ച പഞ്ചായത്ത് സെക്രട്ടറി അരുൺകുമാറാണ് മരിച്ചത്. മാർച്ച് രണ്ടിന് ശിവരാത്രി ആഘോഷത്തോടനുബന്ധിച്ചാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിൽ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. ഇവർ സി.പി.എം- ഡിവൈഎഫ്ഐ പ്രവർത്തകരാണണ്. പഴമ്പാലക്കോട് അമ്പലത്തിനു സമീപമായിരുന്നു സംഘർഷം. എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. 

അരുൺ കുമാറിന്‍റെ മരണത്തിൽ അനുശോചിച്ച് നാളെ രാവിലെ മുതൽ വൈകിട്ട് ആറ് വരെ ആലത്തൂർ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശി കോട്ടായി പഞ്ചായത്തിലും ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

ഇടുക്കി: ക്ലാസ് മുറിയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. ഇടുക്കി വഴിത്തലയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. സ്‌കൂളിലെ കായികാധ്യാപകൻ കോതമംഗലം സ്വദേശി ജീസ് തോമസ് ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

സ്‌കൂളിലെ കായികാധ്യാപകനായ ഇയാൾ വിദ്യാർഥിനിയെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കുകയായിരുന്നു. പരിശീലന സമയത്തും ക്ലാസ് മുറിയിൽവച്ചും കുട്ടിയെ പലതവണ ഇയാൾ ചൂഷണത്തിന് ഇരയാക്കി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ലൈംഗിക താൽപര്യത്തോടെ കടന്നു പിടിക്കുകയുമായിരുന്നു. 

അധ്യാപകന്‍റെ ശല്യം പരിധിവിട്ടതോടെയാണ് വിദ്യാർഥിനി വീട്ടിൽ ഇക്കാര്യം പറഞ്ഞത്. തുടർന്ന് വീട്ടുകാർ സ്‌കൂൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതരാണ് പൊലീസിൽ പീഡനശ്രമത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ ജിസ് തോമസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share it:

Crime

Mostreaded

Post A Comment: