ന്യൂജേഴ്‌സി: തീ പിടുത്തത്തിൽ നിന്നും രക്ഷപെടാൻ മൂന്നു വയസുകാരിനെ അപ്പാർട്ട്മെന്‍റിന്‍റെ രണ്ടാം നിലയിലെ ജനാലയിലൂടെ താഴേക്കിട്ട് പിതാവ്. അമേരിക്കയിലെ ന്യൂജെഴ്‌സിയിലാണ് സംഭവം നടന്നത്. കുട്ടിയെ താഴേക്കിട്ടതിനു പിന്നാലെ പിതാവും താഴേക്ക് ചാടി.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യം ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുകയാണ്. സൗത്ത് ബ്രൺസ്‌വിക് ടൗൺഷിപ്പ് പൊലീസ് ഡിപ്പാർട്ട്മെന്‍റിന്‍റെ പബ്ലിക് റിലേഷൻ ഓഫീസ് പുറത്തു വിട്ട വീഡിയോയാണ് ശ്രദ്ധ നേടുന്നത്. തീ പിടുത്തമുണ്ടായ കെട്ടിടത്തിൽ നിന്നും പിതാവിനോട് കുഞ്ഞിനെ താഴെയിറക്കാൻ അഗ്നി ശമന സേന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് കേൾക്കാം.
രണ്ടാം നിലയിൽ നിന്നും കുട്ടിയെ പിതാവ് അഗ്നിശമന സേനാ അംഗങ്ങൾക്ക് നേരെ എറിഞ്ഞു കൊടുക്കുകയായിരുന്നു. കുട്ടിയെ ഉദ്യോഗസ്ഥർ താഴെ വീഴാതെ പിടിച്ചു. ഇതിനു പിന്നാലെയാണ് പിതാവും താഴേക്ക് ചാടിയത്. ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. Rescue captured on officers' body worn camera. Dad throws child out 2nd floor window to officers and firefighters, then jumps to escape flames consuming apartment building. pic.twitter.com/Ku5jQ6sOUy
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
പട്ടാപ്പകൽ നടുറോഡിൽ യുവതിയെ പീഡിപ്പിച്ചു
ഭോപ്പാൽ: പട്ടാപ്പകൽ തിരക്കേറിയ റോഡിൽ യുവതിയെ ആൾക്കൂട്ടം ലൈംഗികമായി പീഡിപ്പിച്ചു. മധ്യപ്രദേശിലെ അലിരാജ്‌പൂർ ജില്ലയിലാണ് രാജ്യത്തെ തന്നെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പീഡന ദൃശ്യം മൊബൈലിൽ പകർത്തിയ രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പീഡന ദൃശ്യങ്ങൾ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
20 വയസ് മാത്രം പ്രായമുള്ള യുവാക്കളാണ് അതിക്രമം നടത്തിയത്. തിരക്കേറിയ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതികളെ ബലമായി ഇവർ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് യുവതിയെ പിടിച്ചു നിർത്തി മാറിടത്തിലും സ്വാകാര്യ ഭാഗങ്ങളിലും സ്‌പർശിച്ചു. യുവതികൾ ബഹളം വക്കുകയും നിലവിളിക്കുകയും ചെയ്‌തതോടെ ഇവരെ ബലമായി ചുംബിക്കുകയും വസ്ത്രം അഴിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
ഈ ദൃശ്യങ്ങളെല്ലാം വൈറലായ വീഡിയോയിലുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർ കാവി തൂവാല കൈയിൽ കരുതിയിരുന്നു. എന്നാൽ, അക്രമികൾക്ക്' രാഷ്ട്രീയ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 345-എ (ലൈംഗിക പീഡനം), 34 (പൊതു ഉദ്ദേശ്യത്തോടെ നിരവധി ആളുകൾ ചേർന്ന് ചെയ്യുന്ന കുറ്റകൃത്യം) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം ഇരയാക്കപ്പെട്ട സ്ത്രീകൾ പരാതി നൽകിയിട്ടില്ലെന്നും വീഡിയോ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. ഭോപ്പാലിൽ നിന്ന് 392 കിലോമീറ്റർ അകലെ, ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള അലിരാജ്പൂർ ജില്ലയിലെ വാൾപൂർ പ്രദേശത്ത് രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ഈ വീഡിയോ ചിത്രീകരിച്ചയാളെയും ശനിയാഴ്ച വൈറലാക്കിയ മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദിവാസികളുടെ ഉത്സവമായ ഭഗോരിയയിൽ പങ്കെടുക്കാൻ വാൾപൂർ സന്ദർശിക്കുന്നതിനിടെയാണ് യുവതികൾ അതിക്രമത്തിന് ഇരയായതെന്നും പറയപ്പെടുന്നു.
Post A Comment: