കൊച്ചി: ലൈംഗിക പീഡന പരാതി ഉയർന്ന കൊച്ചിയിലെ പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ വീണ്ടും പരാതി. ഓസ്ട്രേലിയയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് ഇ മെയിൽ മുഖേന പരാതി കമ്മിഷ്‌ണർക്ക് കൈമാറിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു. ഇതോടെ നാല് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യൂണി സെക്‌സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനത്തിൽ വച്ച് ഇയാൾ തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സിറ്റി പൊലീസ് കമ്മിഷ്‌ണർക്കാണ് യുവതി പരാതി ഇ മെയിൽ ചെയ്‌തിരിക്കുന്നത്. 2015 ഏപ്രിലിലായിരുന്നു അതിക്രമം. വിവാഹത്തിനു മേക്കപ്പ് ചെയ്യാൻ ചെന്നപ്പോൾ സാരി ഉടുപ്പിച്ചു നൽകുന്നതിനിടെ അനാവശ്യമായി ശരീരത്തിൽ സ്‌പർശിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം അൻസാരി വിദേശത്തു നിന്നും മൂന്ന് ദിവസം മുമ്പ് കേരളത്തിലെത്തിയതായി പൊലീസിനു വിവരം ലഭിച്ചു. ഇയാളുടെ പാസ് പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേരളത്തിലോ, അയൽ സംസ്ഥാനങ്ങളിലോ ഒളിവിൽ കഴിയുന്നതായിട്ടാണ് സംശയിക്കുന്നത്. പ്രതിയുടെ അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്. മുൻ കൂർ ജാമ്യത്തിനായുള്ള ശ്രമത്തിലാണ് പ്രതിയെന്നാണ് വിവരം. ഇതിനിടെ വിവാഹ മേക്കപ്പിനായി അനീസ് അൻസാരിയെ ബുക്ക് ചെയ്‌തിരുന്ന നിരവധി പേർ പണം തിരികെ വാങ്ങാൻ സ്റ്റുഡിയോയിൽ എത്തുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
പട്ടാപ്പകൽ നടുറോഡിൽ യുവതിയെ പീഡിപ്പിച്ചു
ഭോപ്പാൽ: പട്ടാപ്പകൽ തിരക്കേറിയ റോഡിൽ യുവതിയെ ആൾക്കൂട്ടം ലൈംഗികമായി പീഡിപ്പിച്ചു. മധ്യപ്രദേശിലെ അലിരാജ്‌പൂർ ജില്ലയിലാണ് രാജ്യത്തെ തന്നെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പീഡന ദൃശ്യം മൊബൈലിൽ പകർത്തിയ രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പീഡന ദൃശ്യങ്ങൾ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
20 വയസ് മാത്രം പ്രായമുള്ള യുവാക്കളാണ് അതിക്രമം നടത്തിയത്. തിരക്കേറിയ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതികളെ ബലമായി ഇവർ കടന്നു പിടിക്കുകയായിരുന്നു. തുടർന്ന് യുവതിയെ പിടിച്ചു നിർത്തി മാറിടത്തിലും സ്വാകാര്യ ഭാഗങ്ങളിലും സ്‌പർശിച്ചു. യുവതികൾ ബഹളം വക്കുകയും നിലവിളിക്കുകയും ചെയ്‌തതോടെ ഇവരെ ബലമായി ചുംബിക്കുകയും വസ്ത്രം അഴിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
ഈ ദൃശ്യങ്ങളെല്ലാം വൈറലായ വീഡിയോയിലുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് പേർ കാവി തൂവാല കൈയിൽ കരുതിയിരുന്നു. എന്നാൽ, അക്രമികൾക്ക്' രാഷ്ട്രീയ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 345-എ (ലൈംഗിക പീഡനം), 34 (പൊതു ഉദ്ദേശ്യത്തോടെ നിരവധി ആളുകൾ ചേർന്ന് ചെയ്യുന്ന കുറ്റകൃത്യം) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം ഇരയാക്കപ്പെട്ട സ്ത്രീകൾ പരാതി നൽകിയിട്ടില്ലെന്നും വീഡിയോ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. ഭോപ്പാലിൽ നിന്ന് 392 കിലോമീറ്റർ അകലെ, ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള അലിരാജ്പൂർ ജില്ലയിലെ വാൾപൂർ പ്രദേശത്ത് രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ഈ വീഡിയോ ചിത്രീകരിച്ചയാളെയും ശനിയാഴ്ച വൈറലാക്കിയ മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആദിവാസികളുടെ ഉത്സവമായ ഭഗോരിയയിൽ പങ്കെടുക്കാൻ വാൾപൂർ സന്ദർശിക്കുന്നതിനിടെയാണ് യുവതികൾ അതിക്രമത്തിന് ഇരയായതെന്നും പറയപ്പെടുന്നു.
Post A Comment: