നരിപ്പറ്റ: ഇരട്ടകളായ രണ്ട് മക്കളെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മാതാവ് ജീവനൊടുക്കി. നരിപ്പറ്റ പഞ്ചായത്ത് പതിന്നാലാം വാർഡിലെ പാണ്ടി തറമ്മൽ സബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച്ച സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പേരോട് സിസിയുപി സ്ക്കൂൾ പരിസരത്തെ മാഞ്ചപുറത്ത് റഫീഖിന്‍റെ ഭാര്യയായ സബീന 2021 സെപ്റ്റംബർ 26 നു രാത്രിയാണ് നാലു വയസുള്ള ഇരട്ടകുട്ടികളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിൻ എന്നിവരെയുംകൊണ്ട് കിണറ്റിൽ ചാടിയത്.
കുട്ടികൾ മരിച്ചെങ്കിലും സുബീനയെ നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്ന് മാസത്തിനു ശേഷം ജാമ്യം ലഭിച്ചു. സ്വന്തം വീട്ടിലേക്കാണ് ഇവർ വന്നത്. പാണ്ടി തറമേൽ സൂപ്പിയുടെയും സീനത്തിന്‍റെയും മകളാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു
കീവ്: യുദ്ധം തുടരുന്ന യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കേന്ദ്ര മന്ത്രി വി.കെ. സിങ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാർഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും വി.കെ സിങ് പറഞ്ഞു.
അതേസമയം യുദ്ധം തുടരുമെന്നാണ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ നിലപാട്. നിലവിൽ യുക്രൈന്‍റെ തീര നഗരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യൻ സേന. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി.
അതിനിടെ, യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു.
Post A Comment: