പാറ്റന: വിവാഹത്തിനു മുമ്പ് കഷണ്ടി മാറ്റാൻ ശസ്ത്രക്രിയ നടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മുടി മാറ്റി വയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് നൽകിയ മരുന്നിന്‍റെ റിയാക്ഷനെ തുടർന്നായിരുന്നു മരണമെന്നാണ് റിപ്പോർട്ട്. ബീഹാറിലെ മിലിറ്ററി പൊലീസ് കോൺസ്റ്റബിൾ മനോരഞ്ജൻ പാസ്വാൻ ആണ് മരിച്ചത്.
മെയ് 11നായിരുന്നു ഇയാളുടെ വിവാഹം. കഷണ്ടി ആയതിനാൽ മുടി മാറ്റിവക്കൽ ശസ്ത്രക്രിയ നടത്താൻ ഒരു ക്ലിനിക്കിനെ സമീപിക്കുകയായിരുന്നു. ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞു വീട്ടില്‍ എത്തിയ മനോരഞ്ജന് അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ക്ലിനിക്കല്‍ എത്തിയ മനോരഞ്ജന്‍റെ ആരോഗ്യനില കൂടുതല്‍ വഷളായി തുടർന്ന് ക്ലിനിക്കിലെ ജീവനക്കാർ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്ലാസ്റ്റിക് സര്‍ജന്‍, കാര്‍ഡിയാക് സര്‍ജന്‍, ഇന്‍റേണല്‍ മെഡിസിന്‍, മറ്റ് ഐസിയു സ്പെഷലിസ്റ്റുകള്‍ എന്നിവര്‍ ചികിത്സിച്ചതെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.
അതീവ ഗുരുതരാവസ്ഥയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ഹൃദയ സ്തംഭനം കാരണമാണ് ഇയാള്‍ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരുന്നിന്‍റെ റിയാക്ഷന്‍ ആണോ മരണകാരണമെന്ന് പൊലീസ് പരിശോധിച്ച് വരുകയായണ്. മരിച്ച പൊലീസുകാരന്‍റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആഭംഭിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
13 കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
പത്തനംതിട്ട: 13 വയസുകാരിയെ അമ്മയുടെ പുരുഷ സുഹൃത്ത് പീഡനത്തിനിരയാക്കി. റാന്നിയിലാണ് സംഭവം നടന്നിരിക്കുന്നത്. കേസിൽ റാന്നി സ്വദേശിയായ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഷിജുവും കുട്ടിയുടെ അമ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു. കുട്ടിയുടെ പിതാവ് ഇവരെ ഉപേക്ഷിച്ചു പോയതാണ്. ഇതിനു പിന്നാലെയാണ് ഷിജുവുമായി അടുപ്പത്തിലായത്. കുട്ടിയുടെ അമ്മയെ കാണാൻ പ്രതി ഇടക്കിടെ വീട്ടിൽ എത്താറുണ്ട്.
അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കുട്ടിയെ ഇയാൾ പെൺകുട്ടിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
Post A Comment: