കൊച്ചി: ടാറ്റു ചെയ്യുന്നതിനിടെ സ്വകാര്യ ഭാഗത്ത് കടന്നു പിടിച്ച ആർട്ടിസ്റ്റിനെതിരെ പരാതിയില്ലെന്ന് ആരോപണം ഉന്നയിച്ച യുവതി. കൊച്ചിയിലെ പ്രമുഖ ടാറ്റു ആർട്ടിസ്റ്റിനെതിരെയാണ് കഴിഞ്ഞ ദിവസം യുവതി വെളിപ്പെടുത്തൽ നടത്തിയത്.
സംഭവം വിവാദമായതോടെ നിരവധി പേർ ആർട്ടിസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ആക്ഷേപം ഉന്നയിച്ച യുവതി തനിക്ക് പരാതിയില്ലെന്ന് പൊലീസിനോട് പറഞ്ഞത്. അതിക്രമം തുറന്നു പറഞ്ഞതിന് പിന്നാലെ നിരവധി പേർ തന്നെ വിവരങ്ങളറിയാൻ വിളിക്കുന്നുണ്ടെന്നും എന്നാൽ ഈ വിഷയത്തിൽ തനിക്ക് യാതൊരു പരാതിയും ഇല്ലെന്നും യുവതി മാതാപിതാക്കളോടൊപ്പം എത്തി പൊലീസിനെ അറിയിച്ചു.
സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിച്ചെന്ന് വെളിപ്പെടുത്തിയ യുവതി രണ്ടു വർഷം മുമ്പ് ഇവിടെ ടാറ്റൂ ചെയ്‌തപ്പോൾ നേരിട്ട ദുരനുഭവവും കുറിപ്പായി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഇൻസ്റ്റ ഗ്രാമിലൂടെ നിരവധി യുവതികൾ സമാന സാഹചര്യത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയായ വിവരം പങ്കുവച്ച് രംഗത്തെത്തി.
യുവതികൾ മീ ടൂ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയിരുന്നു. സ്റ്റുഡിയോയുടെ ഉടമസ്ഥരുടേത് അടക്കമുള്ളവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു.
സംഭവത്തിൽ കേസെടുത്തിട്ടില്ലെങ്കിലും ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ടാറ്റൂ സ്റ്റുഡിയോയുടെ ലൈസൻസ് സംബന്ധിച്ചും പലയിടത്തും പരാതികൾ ഉയർന്നിട്ടുണ്ട്. ശാസ്ത്രീയ രീതിയിലല്ല പലതും പ്രവർത്തിക്കുന്നത് എന്നും ആരോപണം ഉണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു
കീവ്: യുദ്ധം തുടരുന്ന യുക്രൈനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. കേന്ദ്ര മന്ത്രി വി.കെ. സിങ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർഥിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കീവില്‍ നിന്ന് ലിവീവിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ വിദ്യാർഥിക്ക് വെടിയേറ്റത്. കാറില്‍ രക്ഷപ്പെടുമ്പോഴാണ് വെടിയേറ്റതെന്നും പാതി വഴിയില്‍ തിരികെ കൊണ്ടുപോയെന്നും വി.കെ സിങ് പറഞ്ഞു.
അതേസമയം യുദ്ധം തുടരുമെന്നാണ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ നിലപാട്. നിലവിൽ യുക്രൈന്‍റെ തീര നഗരങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ് റഷ്യൻ സേന. യുക്രൈനെ നിരായുധീകരിക്കാതെ പിന്മാറില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി.
അതിനിടെ, യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സേപോര്‍സെയിലെ ആണവ നിലയത്തിന് നേരെ ആക്രമണം ഉണ്ടായി. ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്നും നിലയത്തിന് സമീപത്തുനിന്ന് പുക ഉയരുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം സ്ഥിരീകരിച്ചു.
Post A Comment: