കോട്ടയം: പാല നഗരത്തിൽ പട്ടാപ്പകൽ അമ്മയ്ക്കൊപ്പം നടന്നു പോയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ പാല അന്തിനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കൽ ആന്‍റണി ദേവസ്യ (60) അറസ്റ്റിലായി. അമ്മയ്ക്കും ബന്ധുവിനുമൊപ്പം നടന്നു പോകുകയായിരുന്ന കുട്ടിയെയാണ് ഇയാൾ കടന്നു പിടിച്ചത്. ഉച്ചയോടെയാണ് സംഭവം നടന്നത്.
ബസിറങ്ങി ജനറല്‍ ആശുപത്രിയിലേക്ക് അമ്മയുടെ കൈയ്യില്‍ പിടിച്ച് പോകുകയായിരുന്നു കുട്ടി. അമ്മയ്ക്കും ബന്ധുവിനും ഒപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ 60 വയസുകാരൻ ആന്‍റണി ദേവസ്യ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. അൽപനേരം ഇവർക്കൊപ്പം നടന്നശേഷം ആയിരുന്നു ആക്രമണം ഉണ്ടായത്.
കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട അമ്മയും ബന്ധുവും ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടി കൂടുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇയാളെ തടഞ്ഞു നിർത്തി നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സംഘം എത്തിയതോടെ ഇയാളെ നാട്ടുകാർ തന്നെ പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾക്കെതിരെ മറ്റെവിടെയെങ്കിലും സമാനമായ കേസുകൾ ഉണ്ടോയെന്ന് പരിശോധനയാണ് പാലാ പൊലീസ് നടത്തിവരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
വിദ്യാർഥിനിയും യുവാവും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥിനിയെയും യുവാവിനെയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരിക്ക് സമീപം കരുമലയിലാണ് സംഭവം. കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി(15) എന്നിവരാണ് മരിച്ചത്.
താമരശേരി ഗവ. വി.എച്ച്.എസ്.സി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. ഇരുവരും പ്രണയത്തിലായിരുന്നെന്നും ഇവർ അകന്ന ബന്ധുക്കളാണെന്നും നാട്ടുകാർ പറഞ്ഞു. കിനാലൂർ ചൂരക്കണ്ടി അനിൽകുമാറിന്‍റെ മകനാണ് അഭിനവ്. താമരശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷിന്‍റെയും ബീനയുടെയും മകളാണ് ശ്രീലക്ഷ്മി. ഒരു സഹോദരനുണ്ട്.
Post A Comment: