ന്യൂഡെൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. പഞ്ചാബിൽ ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തിൽ ഭരണം ഉറപ്പിച്ചപ്പോൾ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങളിൽ ബിജെപി ഭരണം ഉറപ്പിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് ദയനീയമായി പിന്നോട്ട് പോകുന്ന കാഴ്ച്ചയായിരുന്നു കണ്ടത്. പഞ്ചാബിൽ 90 ഓളം സീറ്റുകളിൽ ആം ആദ്മി പാർട്ടി ലീഡ് ചെയ്യുന്നുണ്ട്. ഉത്തർപ്രദേശിൽ 264 ഓളം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. എസ്.പി 124 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
വിദ്യാർഥിനിയും യുവാവും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥിനിയെയും യുവാവിനെയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശേരിക്ക് സമീപം കരുമലയിലാണ് സംഭവം. കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി(15) എന്നിവരാണ് മരിച്ചത്.
താമരശേരി ഗവ. വി.എച്ച്.എസ്.സി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. ഇരുവരും പ്രണയത്തിലായിരുന്നെന്നും ഇവർ അകന്ന ബന്ധുക്കളാണെന്നും നാട്ടുകാർ പറഞ്ഞു. കിനാലൂർ ചൂരക്കണ്ടി അനിൽകുമാറിന്‍റെ മകനാണ് അഭിനവ്. താമരശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷിന്‍റെയും ബീനയുടെയും മകളാണ് ശ്രീലക്ഷ്മി. ഒരു സഹോദരനുണ്ട്.
Post A Comment: