ജെയ്‌പൂർ: പൊതുശൗച്യാലയത്തിൽ ഇരട്ടകളായ നവജാത ശിശുക്കളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലാണ് സംഭവം. ദേശീയപാത എട്ടിൽ രാജ്സമന്ദിലുള്ള ശൗല്യാലയത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. പെൺകുഞ്ഞുങ്ങളാണ്. ഒരാൾക്ക് ഒരു കിലോയും മറ്റേയാൾക്ക് 800 ഗ്രാം മാത്രമേയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ബുധനാഴ്ച രാവിലെ ഗോമതി-ഉദയ്പൂർ ഹൈവേയിൽ ധനിനിലെ പൊതു ശൗചാലയം വൃത്തിയാക്കാൻ എത്തിയ തൊഴിലാളിയാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ശൗചാലയം വൃത്തിയാക്കാൻ എത്തിയപ്പോൾ അകത്തുനിന്നും കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പുതപ്പിൽ പൊതിഞ്ഞ കുട്ടികളെ കണ്ടത്.
കുഞ്ഞുങ്ങളെ കണ്ടയുടൻ ഇയാൾ ഹൈവേയിലെ ടോൾ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും തുടർന്ന് കെൽവ പൊലീസിൽ അറിയിക്കുകയും ചെയ്‌തു. ഗുരുതരാവസ്ഥയിലായ കുഞ്ഞുങ്ങളെ രാജ്സമന്ദിലെ ആർകെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4
പാലയിൽ 10 വയസുകാരിയെ റോഡിൽ പീഡിപ്പിക്കാൻ ശ്രമം
കോട്ടയം: പാല നഗരത്തിൽ പട്ടാപ്പകൽ അമ്മയ്ക്കൊപ്പം നടന്നു പോയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ പാല അന്തിനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കൽ ആന്‍റണി ദേവസ്യ (60) അറസ്റ്റിലായി. അമ്മയ്ക്കും ബന്ധുവിനുമൊപ്പം നടന്നു പോകുകയായിരുന്ന കുട്ടിയെയാണ് ഇയാൾ കടന്നു പിടിച്ചത്. ഉച്ചയോടെയാണ് സംഭവം നടന്നത്. ബസിറങ്ങി ജനറല്‍ ആശുപത്രിയിലേക്ക് അമ്മയുടെ കൈയ്യില്‍ പിടിച്ച് പോകുകയായിരുന്നു കുട്ടി.
അമ്മയ്ക്കും ബന്ധുവിനും ഒപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ 60 വയസുകാരൻ ആന്‍റണി ദേവസ്യ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. അൽപനേരം ഇവർക്കൊപ്പം നടന്നശേഷം ആയിരുന്നു ആക്രമണം ഉണ്ടായത്. കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട അമ്മയും ബന്ധുവും ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടി കൂടുകയായിരുന്നു.
പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇയാളെ തടഞ്ഞു നിർത്തി നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സംഘം എത്തിയതോടെ ഇയാളെ നാട്ടുകാർ തന്നെ പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾക്കെതിരെ മറ്റെവിടെയെങ്കിലും സമാനമായ കേസുകൾ ഉണ്ടോയെന്ന് പരിശോധനയാണ് പാലാ പൊലീസ് നടത്തിവരുന്നത്.
Post A Comment: