കൊല്ലം: വിവാഹ തലേന്ന് മെഹന്ദി ചടങ്ങിനായി വീട്ടിലെത്തിയ വരനും വധുവും തമ്മിൽ തല്ലി. ഇത് കണ്ട് വരന്‍റെ വീട്ടുകാരും വധുവിന്‍റെ വീട്ടുകാരും തമ്മിൽ കൂട്ടത്തല്ലായതോടെ കല്യാണം മുടങ്ങി. സംഘർഷത്തിൽ പരുക്കേറ്റ വരന്‍റെ പിതാവിനെ പാരിപ്പള്ളി മെഡിക്കൽ കോളെജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്.
പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ ആദ്യം വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് വീട്ടുകാരുടെ പിന്തുണയോടെ നിശ്ചയം നടത്തിയിരുന്നു. പിന്നീട് യുവാവ് വിദേശത്തേക്ക് പോയി.
വിവാഹത്തിനായാണ് ഇയാള്‍ നാട്ടിലെത്തിയത്. വിവാഹ തലേന്ന് മെഹന്ദി ചടങ്ങിനായി വീട്ടിലെത്തിയ യുവാവും യുവതിയും തമ്മില്‍ തര്‍ക്കത്തിലായി. മധ്യസ്ഥശ്രമത്തിനായി ഇരുവരുടെയും വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഒന്നിച്ചിരുന്ന അവസരത്തിലാണ് പ്രശ്‌നമുണ്ടായത്. പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്‌തേക്കും. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്‌ത പ്രദേശങ്ങളിൽ ഇന്ന് ജാഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ട്. നാളെ മുതൽ മഴ കൂടുതൽ ശക്തമായേക്കും. നാളെ 11 ജില്ലകളിലും ഉത്രാടനാളിൽ ഒൻപത് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
കോമോറിൻ തീരത്തായുള്ള ചക്രവാത ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിനു കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതാണ് നാളെ മുതൽ മഴകനക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മഴ വരെ ലഭിക്കുമെന്നാണ് പ്രവചനം.
Post A Comment: