www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1954) Idukki (1883) Mostreaded (1617) Crime (1475) National (1238) Entertainment (852) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇടുക്കിയിൽ കഞ്ചാവ് വേട്ട; പിടിയിലായത് എസ്റ്റേറ്റ് തൊഴിലാളി

Share it:

estate-labour-arrested-idukki


ഇടുക്കി: ജില്ലയിൽ വീണ്ടും കഞ്ചാവ് വേട്ട. നെടുങ്കണ്ടം കൈലാസപ്പാറയിലാണ് എസ്റ്റേറ്റ് തൊഴിലാളിയെ രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്‌തത്. എൻ.എസ്.ജെ. എസ്റ്റേറ്റിലെ തൊഴിലാളിയായ രാജ (32) യാണ് അറസ്റ്റിലായത്. 

ഇയാളുടെ പക്കൽ നിന്നും 2.650 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാൾ കഞ്ചാവ് മൊത്ത വ്യാപാരിയാണെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച മൂന്നിന് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെ തുടർന്ന് കൈലാസപ്പാറയിൽ നിന്നാണ് പ്രതി പിടിയിലായത്. 

നെടുങ്കണ്ടം എസ്.ഐ. ജി. അജയകുമാർ, എസ്.ഐ. പി.ജെ. ചാക്കോ, എസ്. സി.പി.ഒ. ജയൻ, അജോ ജോസ്, സഞ്ചു, ബി.എസ്. ബിന്ദു, ഡ്രൈവർ രഞ്ജിത്ത് ഡാൻസാഫ് അംഗങ്ങളായ മഹേഷ് അനുപ്, ടോം, സുധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

വളകോട്ടിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: വളകോട്ടിൽ 10 മാസം മുമ്പ് വിവാഹിതയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻവീട്ടിൽ ജോബിഷാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ഹെലിബറിയ സ്വദേശിനി ഷീജ (28)യാണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ഷീജ ആത്മഹത്യ ചെയ്‌തതെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. 

ജോബിഷിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. പത്ത് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. എട്ട് പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവൻ സ്വർണവും ജോബിഷിനു കൈമാറി. ശേഷിക്കുന്ന രണ്ട് പവനെ ചൊല്ലി ഭർത്താവും ഭർത്താവിന്‍റെ വീട്ടുകാരും ഷീജയെ നിരന്തരം ഉപദ്രവിച്ചതായി വീട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പീരുമേട് ഡിവൈ.എസ്.പി കുര്യാക്കോസിന് അന്വേഷണ ചുമതല കൈമാറിയിരുന്നു. 

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ഷീജയുടെ വീട്ടുകാരുടെ മൊഴിയെടുത്തു. ഷീജ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വീട്ടുകാർ വെളിപ്പെടുത്തി. ഐപിസി 306, 498, 306 A എന്നീ വകുപ്പുകൾ ചേർത്താണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. 

Share it:

Idukki

Post A Comment: