www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

റോഡ് മുറിച്ചു കടക്കാൻ കാറിനു മുകളിലൂടെ ചാടി മാൻ

Share it:

deer-jump-viral


ഉയരത്തിൽ ചാടാൻ മിടുക്കൻമാരാണ് മാനുകൾ. തിരക്കേറിയ റോഡിലൂടെ റോഡ് മുറിച്ചു കടക്കാനായി കാറിനു മുകലൂടെ ചാടിയ മാനിന്‍റെ വീഡിയോ ഇപ്പോൾ സൈബർ ലോകത്ത് വൈറലാണ്. എംഎസ്പി ഫിഫ്‌ത്ത് ഡിസ്ട്രിക് എന്ന ട്വിറ്റർ പേജിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയാണ് വൈറലായി മാറിയത്.  

തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ കാത്തു നിന്ന മാൻകൂട്ടത്തിൽ ഒരു മാനാണ് കാറിനു മുകളിലൂടെ ചാടിയത്. കാറിലെത്തിയ ആളുടെ ക്യാമറയിലാണ് ഈ സാഹസിക രംഗം പതിഞ്ഞത്. തിരക്കുള്ള റോഡായതിനാൽ ഏറെ പാടുപെട്ടാണ് മാനുകൾ റോഡ് മുറിച്ചു കടക്കുന്നത്. ഇതിനിടെയാണ് ഒരു മാൻ കൂളായി കാറിനു മുകളിലൂടെ ചാടി മറുവശത്തെത്തിയത്.

അതേസമയം മാൻ റോഡ് മുറിച്ചു കടക്കുന്ന സമയത്ത് കാറുകൾ നിർത്തിയിടണമെന്നാണ് നെറ്റസൺമാരുടെ അഭിപ്രായം. ഇത് കണ്ടിട്ടും വാഹനം ഓടിച്ചുപോയവരെ വിമർശിക്കുന്നുമുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

ഹോസ്റ്റലിൽ ഒളിക്യാമറ; ബിഎഡ് വിദ്യാർഥിനി അറസ്റ്റിൽ

ചെന്നൈ: കുളിമുറി ദൃശ്യമടക്കം വനിതാ ഹോസ്റ്റലിലെ സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി കാമുകനു വാട്‌സാപ് ചെയ്‌ത് ബിഎഡ് വിദ്യാർഥിനി. തമിഴ്‌നാട് മധുരയിലെ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. സംഭവത്തിൽ മധുരയിൽ സ്വകാര്യ കോളെജിലെ ബിഎഡ് വിദ്യാർഥിനിയും കാമുകനായ ഡോ. ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. വാട്‌സാപ് വഴിയാണ് വിദ്യാർഥിനി സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ കാമുകനു പങ്കുവച്ചത്. 

കഴിഞ്ഞ മാർച്ച് മുതൽ വിദ്യാർഥിനി ഇതേ ഹോസ്റ്റലിലാണ് താമസിക്കുന്നത്. എത്രകാലമായി ദൃശ്യങ്ങൾ പകർത്തുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. വിദ്യാർഥിനിയുടെ ഫോണിൽ തന്‍റെ സ്വകാര്യ ദൃശ്യം കണ്ട സുഹൃത്തിനു സംശയം തോന്നിയതോടെയാണ് സംഭവം പുറത്തു വരുന്നത്. തുടർന്ന് ഹോസ്റ്റൽ വാർഡനെ വിവരം അറിയിക്കുകയും വാർഡൻ പൊലീസിന്‍റെ സഹായം തേടുകയുമായിരുന്നു. 

പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനി പതിവായി സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതായി കണ്ടെത്തിയത്. ഹോസ്റ്റലിലെ സഹവാസികളുടെ നഗ്ന ദൃശ്യങ്ങൾ, കുളിമുറി ദൃശ്യങ്ങൾ, വസ്ത്രം മാറുന്ന ദൃശ്യങ്ങൾ, ഉറങ്ങുന്ന ദൃശ്യങ്ങൾ എന്നിവയാണ് കാമുകൻ ആഷിഖിന് അയച്ചുകൊടുത്തിരിക്കുന്നത്. വിദ്യാർഥിനി തന്‍റെ നഗ്ന ദൃശ്യങ്ങളും ആഷിഖിന് അയച്ചുകൊടുത്തിരുന്നു. 

ആഷിഖ് ആവശ്യപ്പെട്ടതനുസരിച്ചാണ് മറ്റു പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും അയച്ചുകൊടുത്തത്. ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ ഡിലീറ്റ് ചെയ്‌ത നിലയിലാണ്. ഇതിനാൽ തന്നെ ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരുവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ആഷിഖ് ഈ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും അയക്കുകയോ, വെബ് സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയോ ചെയ്‌തിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. 

Share it:

Viral

Post A Comment: