www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവ് സ്ത്രീ; തിരിച്ചറിഞ്ഞത് കല്യാണം കഴിഞ്ഞ് എട്ട് വർഷത്തനു ശേഷം

Share it:

wife-find-out-her-husband-was=female


വഡോദര: വിവാഹം കഴിച്ചത് സ്ത്രീയെ ആയിരുന്നുവെന്ന് യുവതി തിരിച്ചറിഞ്ഞത് എട്ട് വർഷത്തിനു ശേഷം. വഡോദരയിലെ ഗോത്രി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിചിത്രമായ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. എട്ട് വർഷമായി ഒപ്പം താമസിക്കുന്ന ഭർത്താവ് സ്ത്രീയാണെന്നാണ് യുവതിയുടെ പരാതി.  

കേസിൽ അന്വേഷണം നടത്തിയ പൊലീസ് യുവതിയുടെ ഭർത്താവ് ലിംഗമാറ്റം നടത്തിയ സ്ത്രീയാണെന്നും ഇത് മറച്ചുവച്ചായിരുന്നു വിവാഹമെന്നും കണ്ടെത്തിയിട്ടുണ്ട്. എട്ട് വർഷം മുമ്പ് 2014 ലായിരുന്നു ഗുജറാത്ത് വഡോദര സ്വദേശിനിയും വീരജ് വർധൻ എന്നയാളും തമ്മിലുള്ള വിവാഹം. 

വിവാഹ മാട്രിമോണിയൽ വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി. പരാതിക്കാരിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യവിവാഹത്തിൽ അവർക്ക് 14 വയസുള്ള ഒരു കുട്ടിയുമുണ്ട്. 

എന്നാൽ വിവാഹത്തിന് ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ രണ്ടാം ഭർത്താവ് ഒരിക്കലും തയ്യാറായില്ല. ഇക്കാര്യം ചോദിച്ചപ്പോൾ റഷ്യയിൽ നിന്ന് വാഹനാപകടം സംഭവിച്ചെന്നും അതിനുശേഷം ലൈംഗിക ശേഷി ഇല്ലാതായെന്നുമായിരുന്നു ഭർത്താവ് പറഞ്ഞിരുന്നത്.

ഒടുവിൽ എട്ട് വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ ആഴ്ചയാണ് മുൻപ് താൻ സ്ത്രീയായിരുന്നെന്ന് ഭർത്താവ് വെളിപ്പെടുത്തിയത്. എന്നാൽ ഇത് പരാതിക്കാരിക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു. തന്നെ എട്ട് വർഷമായി ഭർത്താവ് പറ്റിക്കുകയായിരുന്നുവെന്നും സ്ത്രീയായിരുന്നുവെന്ന വിവരം മറച്ച് വെച്ചാണ് വിവാഹം നടത്തിയതെന്നുമാണ് പരാതിയിൽ പറയുന്നത്. ഭർത്താവായ ദില്ലി സ്വദേശി വിരാജ് വർധനെതിരെ വഞ്ചന കുറ്റത്തിന് പൊലീസ് കേസെടുത്തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

ഭക്ഷണം കൊടുക്കുന്നതിനിടെ നടിക്ക് തെരുവുനായയുടെ കടിയേറ്റു 

തിരുവനന്തപുരം: തെരുവുനായ്ക്കൾക്ക് വീട്ടിൽ പാകം ചെയ്‌ത ഭക്ഷണം നൽകുന്നതിനിടെ നടിക്ക് കടിയേറ്റു. സീരിയൽ നടി തിരുവനന്തപുരം ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശേരി  ഭരതന്നൂര്‍ ശാന്ത (64)യ്ക്കാണ് കടിയേറ്റത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.

തെരുവ് നായ്ക്കൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന പതിവ് ശാന്തയ്ക്കുണ്ട്. അത്തരത്തിൽ ഇന്നലെ ഉച്ചയോടെ ഭരതന്നൂർ ജംക്ഷനിൽ കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് സംഭവം നടന്നത്. 

വലതു കൈക്ക് പരുക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭരതന്നൂർ മാർക്കറ്റും ജംക്ഷനും കേന്ദ്രീകരിച്ച് 50ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട്. 


Share it:

Viral

Post A Comment: