www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

ഇടുക്കിയിൽ ഭർത്താവിനെ മയക്കുമരുന്നു കേസിൽ കുടുക്കിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Share it:

vandanmedu-drug-case-one-more-arrest


ഇടുക്കി: കാമുകനെ സ്വന്തമാക്കാൻ ഭർത്താവിന്‍റെ ബൈക്കിൽ മയക്കുമരുന്നു വച്ച് കേസിൽ കുടുക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വണ്ടൻമേട് മുൻ പഞ്ചായത്തംഗം സൗമ്യ എബ്രഹാമാണ് ഭർത്താവിനെ കുടുക്കാൻ കാമുകന്‍റെ സഹായത്തോടെ മയക്കുമരുന്ന് എത്തിച്ചത്.

 സംഭവത്തിൽ തിരുവനന്തപുരം സ്വദേശി നോബിള്‍ നോബര്‍ട്ടിനെയാണ് വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേരളത്തിലെ വിവിധ ജില്ലകളില്‍ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.  

ഏപ്രില്‍ മാസത്തിൽ പുളിയൻലയില്‍ നിന്നും 60 ഗ്രാം എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍ എന്നിവയുമായി കോഴിക്കോട് സ്വദേശി അര്‍ജുന്‍ പിടിയിലായിരുന്നു. ഈ രണ്ടു കേസുകളിലും പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോബിളിലേക്ക് എത്തിയത്. 

ബംഗലുരുവില്‍ നിന്നും മയക്കു മരുന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് എത്തിക്കുന്ന കണ്ണിയിലെ പ്രധാനിയാണ് ഇയാള്‍. ഇടയ്ക്കിടെ സിം കാര്‍ഡും മൊബൈല്‍ ഫോണും മാറ്റുന്നതിനാല്‍ ഏറെ പരിപ്പെട്ടാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. 

തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയായ നോബിള്‍ 2017 മുതല്‍ ബംഗലുരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കു മരുന്ന് എത്തിക്കുന്നുണ്ട്. കൊറിയാര്‍ വഴി മയക്കു മരുന്ന് അയച്ചതുമായി ബന്ധപ്പെട്ട് നോബിളിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് വണ്ടന്മേട് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

താലി തട്ടിപ്പറിച്ച് കാമുകൻ; വിവാഹ വേദിയിൽ കൂട്ടത്തല്ല് 

ചെന്നൈ: കാമുകിയുടെ വിവാഹ വേദിയിലെത്തിയ കാമുകൻ താലിയുമായി ഓടി. പിന്നാലെ മണ്ഡപത്തിൽ കൂട്ടത്തല്ല്. തമിഴ്‌നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജിനഗര്‍ കല്യാണ മണ്ഡപത്തിലാണ് വിചിത്രമായ സംഭവങ്ങൾ നടന്നത്. ഒടുക്കം കല്യാണം മുടങ്ങുകയും ചെയ്‌തു. 

24 വയസുള്ള യുവാവും 20 കാരിയായ യുവതിയും തമ്മിൽ രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർക്കുകയും യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയുമായിരുന്നു. എഞ്ചിനീയറായ 21 കാരനുമായിട്ടാണ് വിവാഹം ഉറപ്പിച്ചത്. 

തുടർന്ന് വിവാഹ ദിവസം തന്നെ വിളിച്ചിറക്കിക്കൊണ്ട് പോകണമെന്ന് യുവതി കാമുകനെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹ ദിവസം കാമുകൻ വേദിയിലെത്തി. താലികെട്ടിനുള്ള മുഹൂര്‍ത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകന്‍ നില്‍ക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്ത സമയം ആയപ്പോള്‍ പൂജാരി താലി വരന് കൈമാറുന്ന സമയത്ത് കാമുകനായ യുവാവ് ഇത് തട്ടിയെടുത്ത് ഓടുകയായിരുന്നു.

പിന്നീട് ഇയാള്‍ യുവതിയുടെ കഴുത്തില്‍ താലി കെട്ടാനും ശ്രമം നടത്തി. ഈ സമയം വധുവിന്‍റെ ബന്ധുക്കള്‍ ഇയാളെ മര്‍ദിക്കാനും തുടങ്ങി. ഇതോടെ വരന്‍റെ ബന്ധുക്കളും പ്രശ്‌നമുണ്ടാക്കി. പിന്നീട് കൂട്ടത്തല്ലിലേക്ക് കാര്യങ്ങള്‍ എത്തി. ഈ സമയം പൊലീസ് എത്തിയതോടെ പ്രശ്‌നം തണുത്തു. ഒടുവില്‍ വിവാഹം വേണ്ടെന്ന് വച്ച് വരനും ബന്ധുക്കളും മടങ്ങി. ആരും പരാതി നല്‍കാത്തതോടെ പൊലീസ് വിഷയത്തില്‍ കേസെടുത്തിട്ടില്ല.


Share it:

Idukki

Post A Comment: