www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പൂച്ചകടിക്ക് ചികിത്സ തേടിയെത്തിയ യുവതിയെ ആശുപത്രിയിൽ പട്ടികടിച്ചു

Share it:



വിഴിഞ്ഞം: പൂച്ച കടിച്ചതിനു പിന്നാലെ ചികിത്സ തേടി സർക്കാർ ആശുപത്രിയിലെത്തിയ യുവതിയെ പട്ടികടിച്ചു. വിഴിഞ്ഞം സർക്കാർ ആശുപത്രിയിലാണ് സംഭവം. കോട്ടുകാല്‍ ചപ്പാത്ത് അജിത് ഭവനില്‍ അപര്‍ണ(31)ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ വിഴിഞ്ഞം ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിന് സമീപത്ത് നിന്നായിരുന്നു നായയുടെ ആക്രമണം.

രണ്ട് ദിവസം മുന്‍പ് ഇവരെ പൂച്ച കടിച്ചിരുന്നു. അതിനായുള്ള ആദ്യ ഡോസ് മരുന്ന് പുല്ലുവിള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് എടുത്തിരുന്നു. രണ്ടാം ഡോസ് കുത്തിവയ്പിനായി വിഴിഞ്ഞത്ത് എത്തിയ അപർണയെ ആശുപത്രിക്കുള്ളില്‍ അലഞ്ഞ് തിരിയുകയായിരുന്ന നായ കണം കാലില്‍ കടിച്ച് ഗുരുതര പരുക്കേല്‍പ്പിക്കുകയായിരുന്നു. 

തുടര്‍ന്ന് ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നായ കാലങ്ങളായി ഇവിടെ കഴിയുന്നതാണെന്നും ഞങ്ങള്‍ ഓടിച്ചിട്ട് അത് പോകുന്നില്ലെന്നുമാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p


16 കാരിയെ കൂട്ട ബലാത്സംഗം ചെയ്‌തു; ദൃശ്യം പകർത്തി 


ജയ്‌പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്‌ത് ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി. രാജസ്ഥാനിലെ ആൽവാർ ജില്ലയിലാണ് സംഭവം നടന്നത്. 20 വയസിൽ താഴെയുള്ളവരാണ് പ്രതികൾ എല്ലാവരും. അരലക്ഷം രൂപയാണ് പ്രതികൾ 16 കാരിയുടെ പക്കൽ നിന്നും തട്ടിയെടുത്തത്. 

എട്ട് പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ദൃശ്യം പകർത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2021 ഡിസംബറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കേസിലെ മുഖ്യപ്രതിയായ സാഹിൽ പെൺകുട്ടിയെ ഫോണിൽ വിളിച്ച് സ്വകാര്യ ദൃശ്യങ്ങൾ തന്‍റെ പക്കൽ ഉണ്ടെന്നും വീടിനു സമീപത്തുള്ള സ്ഥലത്തേക്ക് വന്നില്ലെങ്കിൽ ഇവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞു. വിവരം അറിയാൻ സ്ഥലത്തെത്തിയ പെൺകുട്ടിയെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങളും ഇവർ പകർത്തി. 

തുടർന്ന് പ്രതികൾ ഈ ദൃശ്യം കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി ഭയന്ന് പലതവണ പെൺകുട്ടി ഇവരുമായി ലൈംഗിക ബന്ധത്തിനു തയാറാകേണ്ടി വന്നു. ഒപ്പം പലതവണയായി പണവും പ്രതികൾ കൈക്കലാക്കി. വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നൽകാതെ വന്നതോടെ പ്രതികൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. തുടർന്നാണ് പെൺകുട്ടിയുടെ സഹോദരൻ പൊലീസിനെ സമീപിക്കുന്നത്. 


Share it:

Viral

Post A Comment: