www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടികളുണ്ടാകാത്തതിന് പരിഹാരം; പിതാവിനെ മകൻ അടിച്ചു കൊന്നു

Share it:



ധംതാരി: കുട്ടികളുണ്ടാകാത്തതിന്‍റെ പേരിൽ നിരന്തരം കളിയാക്കിയ പിതാവിനെ മകൻ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊന്നു. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലാണ് സംഭവം നടന്നത്. നാഗ്രി ഡെവലപ്മെന്‍റ് ബ്ലോക്കിന് കീഴിലുള്ള ദേവ്പൂര്‍ ഗ്രാമത്തിലെ ശിവനാരായണ സത്നാമി (55) എന്നയാളെയാണ് മകന്‍ ഖേലന്‍ദാസ് കൊലപ്പെടുത്തിയത്. 

കമ്പിപ്പാര കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ശിവനാരായണ സത്നാമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 11 വര്‍ഷം മുമ്പാണ് ശിവനാരായണയുടെ മകന്‍റെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ഇത്രനാളായിട്ടും കുട്ടിയുണ്ടാകാത്തതിന്‍റെ പേരില്‍ പിതാവ് മകനെയും മരുമകള്‍ സംഗീതയെയും നിരന്തരം ആക്ഷേപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ബുധനാഴ്ച ശിവനാരായണ സത്നാമി കുട്ടികളില്ലാത്തതിന്‍റെ പേരില്‍ മകന്‍റെ ഭാര്യ സംഗീതയുമായി വഴക്കുണ്ടാക്കി. മക്കളില്ലാത്ത പേരു പറഞ്ഞ് മരുമകളെ  പരിഹസിച്ചു. വഴക്കിട്ട് കയ്യേറ്റം ചെയ്യാനും തുടങ്ങി. ഉപദ്രവം സഹിക്കാതെ  സംഗീത  വീടുവിട്ട് പുറത്തേക്ക് പോയി. എന്നാല്‍ സത്‌നാമി പിന്നാലെ ചെന്ന് വീണ്ടും സംഗീതയെ ഉപദ്രവിച്ചു. ഇത് കണ്ട് പ്രകോപിതനായ മകന്‍ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര  എടുത്ത്   പിതാവിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സംസ്ഥാനത്ത് നാളെ ഹർത്താൽ 

കോഴിക്കോട്: സംസ്ഥാനത്ത് നാളെ (വെള്ളി) പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി എന്നിവർ സംയുക്ത റെയ്‌ഡ് നടത്തുകയും നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ദേശീയ- സംസ്ഥാന നേതാക്കൾ അടക്കം 106 പേരാണ് അറസ്റ്റിലായിട്ടുള്ളത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. 

ദേശീയ- സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്‌തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച്ച നടത്തുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തു വരണമെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൾ സത്താർ ആവശ്യപ്പെട്ടു. 

തെലുങ്കാനയിലെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനം എൻഐഎ സീൽ ചെയ്‌തിരിക്കുകയാണ്. പരിശോധന വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. 


Share it:

National

Post A Comment: