www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രവാചക നിന്ദ; ഇടുക്കിയിൽ യുവാവ് അറസ്റ്റിൽ

Share it:



ഇടുക്കി: സമൂഹ മാധ്യമത്തിലൂടെ പ്രവാചകനെയും ഇസ്ലാം മതത്തെയും നിന്ദിച്ച സംഭവത്തിൽ ഇടുക്കിയിൽ ഒരാൾ അറസ്റ്റിൽ. അടിമാലി 200 ഏക്കര്‍ ‌കിഴക്കേക്കര ജോഷി തോമസിനെയാണ് (39) അടിമാലി സി.ഐ അറസ്റ്റ് ചെയ്‌തത്. യുവാവിനെ റിമാൻഡ് ചെയ്‌തു. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് പ്രതി.  

തിങ്കളാഴ്ച  രാവിലെ ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലാണ് ഇസ്ലാം മത വിശ്വാസികളുടെ മത വികാരത്തെ വൃണപ്പെടുത്തുന്ന രീതിയില്‍  അപകീര്‍ത്തികരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.  വിവാദ പോസ്റ്റിനു കീഴില്‍ നിരവധി കമന്‍റുകള്‍ എത്തിയതോടെ സോഷ്യല്‍ മീഡിയ വഴി സംഭവം വൈറലായി. ജോഷിയുടെ പരിചയക്കാരും സുഹൃത്തുക്കളും ഇയാളോട് പോസ്റ്റ് നീക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ തയ്യാറായില്ല. 

 തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഉച്ചയോടെ പോപുലര്‍ ഫ്രണ്ട് അടിമാലി ഏരിയാ പ്രസിഡന്‍റ് നവാസ്, എസ്ഡിപിഐ ദേവികുളം നിയോജക മണ്ഡലം സെക്രട്ടറി റഹിം സിബി എന്നിവര്‍ അടിമാലി സിഐയ്ക്ക് പരാതി നല്‍കി. 

പരാതിയോടൊപ്പം ഫേസ്ബുക്ക് പോസ്റ്റിന്‍റെ ലിങ്ക്, സ്‌ക്രീന്‍ ഷോട്ടുകള്‍, കമന്‍റുകള്‍ എന്നിവയും ഹാജരാക്കി. തുടര്‍ന്ന് ജോഷിക്കെതിരെ മതനിന്ദ, നാട്ടിൽ കുഴപ്പമുണ്ടാക്കൽ, രണ്ടു സമുദായങ്ങൾക്കിടയിൽ മത വികാരത്തെ പ്രകോപിക്കാൻ ഉദ്ദേശിച്ചുള്ള മനപൂർവമായ പ്രവർത്തി തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന ഐപിസി 153, 295 A എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.  

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ രാത്രി എട്ടോടെ അടിമാലി സിഐ ക്ലീറ്റസ് കെ ജോസഫിന്‍റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു.  പ്രതിയുടെ പ്രൊഫൈലില്‍ ഇതര മത വിഭാഗങ്ങളുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുന്ന നിരവധി പോസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz


കുമളിയിൽ തെരുവുനായ ആക്രമണം 


ഇടുക്കി: കുമളിയിൽ തെരുവുനായ ആക്രമണത്തിൽ ഏഴോളം പേർക്ക് പരുക്ക്. വലിയകണ്ടം, ഒന്നാംമൈൽ, രണ്ടാം മൈൽ പ്രദേശത്താണ് ചൊവ്വാഴ്ച്ച രാവിലെ ആറോടെ നായയുടെ ആക്രമണം ഉണ്ടായത്. റോഡിലൂടെ നടന്നുപോയവരെ അടക്കം നായ കടിക്കുകയായിരുന്നു. കാലിലാണ് മിക്കവര്‍ക്കും കടിയേറ്റത്. മിക്കവര്‍ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. 

പാല്‍ വാങ്ങാന്‍ കടയില്‍ പോയവര്‍, ജോലിക്ക് പോയ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. നായയുടെ കടിയേറ്റവരില്‍ ഒരു തൊഴിലാളി സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ കട്ടപ്പന ഇരുപതേക്കറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ മൃഗഡോക്റ്ററെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. 


Share it:

Idukki

Mostreaded

Post A Comment: