ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം മുങ്ങിയ വൈദികൻ അറസ്റ്റിൽ. തമിഴ്നാട്ടിലെ മാമല്ലപുരത്താണ് സംഭവം നടന്നത്. ഇവിടുത്തെ വൈദികനായിരുന്ന പ്രിസ്റ്റ് ചാൾസ് (58) ആണ് അറസ്റ്റിലായത്. അനാഥാലയം നടത്തി വരികയായിരുന്ന ഇയാൾ അന്തേവാസിയായ കുട്ടിയെയാണ് പീഡിപ്പിച്ചത്. കുട്ടി ഒരു കുഞ്ഞിനു ജൻമം നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
2021ലായിരുന്നു സംഭവം. മാമല്ലപുരം വനിതാ പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നത്. 2021ല്‍ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. എന്നാല്‍, പ്രതി പെണ്‍കുട്ടിയെയും കുഞ്ഞിനെയും ഒരു സ്ത്രീയുടെ സംരക്ഷണത്തില്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ഇരുവരേയും ഉടന്‍ തിരികെ കൊണ്ടു പോകാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം വൈദികന്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും, വഞ്ചനാക്കുറ്റത്തിനും കേസെടുത്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
ഭക്ഷണം കൊടുക്കുന്നതിനിടെ നടിക്ക് തെരുവുനായയുടെ കടിയേറ്റു
തിരുവനന്തപുരം: തെരുവുനായ്ക്കൾക്ക് വീട്ടിൽ പാകം ചെയ്‌ത ഭക്ഷണം നൽകുന്നതിനിടെ നടിക്ക് കടിയേറ്റു. സീരിയൽ നടി തിരുവനന്തപുരം ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശേരി ഭരതന്നൂര്‍ ശാന്ത (64)യ്ക്കാണ് കടിയേറ്റത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
തെരുവ് നായ്ക്കൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന പതിവ് ശാന്തയ്ക്കുണ്ട്. അത്തരത്തിൽ ഇന്നലെ ഉച്ചയോടെ ഭരതന്നൂർ ജംക്ഷനിൽ കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് സംഭവം നടന്നത്.
വലതു കൈക്ക് പരുക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭരതന്നൂർ മാർക്കറ്റും ജംക്ഷനും കേന്ദ്രീകരിച്ച് 50ൽ കൂടുതൽ തെരുവുനായ്ക്കൾ ചുറ്റിത്തിരിയുന്നുണ്ട്.
Post A Comment: