www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1954) Idukki (1883) Mostreaded (1617) Crime (1475) National (1238) Entertainment (852) Viral (444) world (444) Video (359) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) featured (27) editorial (26) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡനം; 20 കാരൻ അറസ്റ്റിൽ

Share it:



ഇടുക്കി: സ്‌കൂളിലേക്ക് പോയ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച 20 കാരൻ അറസ്റ്റിൽ. ആമയാർ സ്വദേശി പാണ്ടി (20)യാണ് അറസ്റ്റിലായത്. ഇടുക്കി വണ്ടൻമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 14 വയസുള്ള സ്‌കൂൾ വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.  

കുട്ടിയെ സ്‌കൂളിൽ കാണാതെ വന്നതോടെ അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്. അന്വേഷണത്തിൽ കുട്ടി വീട്ടിൽ നിന്നും സ്‌കൂളിലേക്ക് പുറപ്പെട്ടതായി മനസിലാക്കി. തുടർന്ന് കുട്ടിയെ വിളിച്ചു വരുത്തി ചോദിച്ചപ്പോഴാണ് പ്രതിക്കൊപ്പം വീട്ടിൽ ആയിരുന്നതായി പറയുന്നത്.

കൗൺസിലിങ്ങിൽ പ്രതി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്ന് അധ്യാപകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വണ്ടൻമേട് സി.ഐ. നവാസിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

വിദ്യാർഥിനിയെ പീഡിപ്പിക്കാൻശ്രമം; 22 കാരൻ അറസ്റ്റിൽ

കൊല്ലം: സോഷ്യൽ മീഡിയ പരിചയം മുതലാക്കി ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ റെയിൽവെ സ്റ്റേഷനിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മലപ്പുറം വട്ടംകുളം നെല്ലിശേരി കാങ്കേല വളപ്പിൽ നിഹാദിനെ (22)യാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. 

കിളികൊല്ലൂർ റെയിൽവെ സ്റ്റേഷനു സമീപത്താണ് പീഡന ശ്രമം നടന്നത്. മലപ്പുറം സ്വദേശിയായ യുവാവ് സോഷ്യൽ മീഡിയയിലൂടെയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പരിചയപ്പെട്ടത്. തുടർന്ന് അടുപ്പം പ്രണയത്തിലേക്ക് വഴിമാറി. വിവാഹം കഴിക്കാമെന്ന് ഉറപ്പും കൊടുത്തു. 

ഇതോടെയാണ് നേരിൽ കാണാൻ പെൺകുട്ടി സമ്മതം മൂളിയത്. തുടർന്ന് അഞ്ചിന് കൊല്ലത്തെത്തിയ യുവാവ് കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ വിദ്യാർഥിനിയെ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 

കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്വാതി, ജയന്‍ സക്കറിയ, എ.എസ്.ഐമാരായ സന്തോഷ്‌കുമാര്‍, സുനില്‍കുമാര്‍, ജിജു, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Share it:

Idukki

Post A Comment: