www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2005) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇടുക്കിയിൽ പ്ലസ് വൺ വിദ്യാർഥിയെ കാണാതായിട്ട് ഒൻപത് ദിവസം; തിരച്ചിൽ തുടരുന്നു

Share it:



ഇടുക്കി: സ്‌കൂളിൽ പോയ വിദ്യാർഥിയെ കാണാതായിട്ട് ഒൻപത് ദിവസം പിന്നിട്ടിട്ടും തുമ്പുണ്ടാക്കാനാവാതെ പൊലീസ്. പീരുമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിക്കുന്ന് പുതുവലില്‍ പുതുപ്പറമ്പില്‍ ജോഷ്യായെ (16)യാണ് കാണാതായത്.  

ഏലപ്പാറ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ജോഷ്വ ഈ മാസം 12ന് രാവിലെ പതിവു പോലെ സ്‌കൂളിലേക്ക് പോയിരുന്നു. എന്നാൽ വൈകിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. അന്നേ ദിവസം വൈകിട്ട് 4.30 ഓടെ സുഹൃത്ത് ജീവ ദാസിനൊപ്പം പള്ളിക്കുന്ന് ജംക്ഷനില്‍ ബസ് ഇറങ്ങിയ ജോഷ്വയെ പിന്നീട് കാണാതാവുകയായിരുന്നു. 

ബന്ധുവീടുകളിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാതെ വന്നതോടെ രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചു. എന്നാൽ സംഭവം നടന്ന് ഒൻപത് ദിവസം പിന്നിടുമ്പോഴും കുട്ടിയെ കുറിച്ച് ഒരു സൂചനയും പൊലീസിനും ലഭിച്ചിട്ടില്ല. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

വിദ്യാർഥിനിയെ പീഡിപ്പിക്കാൻശ്രമം; 22 കാരൻ അറസ്റ്റിൽ

കൊല്ലം: സോഷ്യൽ മീഡിയ പരിചയം മുതലാക്കി ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ റെയിൽവെ സ്റ്റേഷനിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മലപ്പുറം വട്ടംകുളം നെല്ലിശേരി കാങ്കേല വളപ്പിൽ നിഹാദിനെ (22)യാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. 

കിളികൊല്ലൂർ റെയിൽവെ സ്റ്റേഷനു സമീപത്താണ് പീഡന ശ്രമം നടന്നത്. മലപ്പുറം സ്വദേശിയായ യുവാവ് സോഷ്യൽ മീഡിയയിലൂടെയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പരിചയപ്പെട്ടത്. തുടർന്ന് അടുപ്പം പ്രണയത്തിലേക്ക് വഴിമാറി. വിവാഹം കഴിക്കാമെന്ന് ഉറപ്പും കൊടുത്തു. 

ഇതോടെയാണ് നേരിൽ കാണാൻ പെൺകുട്ടി സമ്മതം മൂളിയത്. തുടർന്ന് അഞ്ചിന് കൊല്ലത്തെത്തിയ യുവാവ് കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ വിദ്യാർഥിനിയെ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 

കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്വാതി, ജയന്‍ സക്കറിയ, എ.എസ്.ഐമാരായ സന്തോഷ്‌കുമാര്‍, സുനില്‍കുമാര്‍, ജിജു, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light