www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ വീണ്ടും കഞ്ചാവ് വേട്ട; നാല് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

Share it:

man-arrested-with-ganja-vandiperiyar


ഇടുക്കി: ജില്ലയിൽ വീണ്ടും വൻകഞ്ചാവ് വേട്ട. വിൽപ്പനയ്ക്കായി എത്തിച്ച 4.50 കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പെരിയസ്വാമി (68) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടർന്ന് പീരുമേട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.  

ഇയാൾ കഞ്ചാവ് മൊത്തമായി എത്തിച്ച് വിൽപ്പന നടത്തുന്ന ആളാണെന്നാണ് സംശയിക്കുന്നത്. ഇയാളുുമായി ഇടപാടു നടത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഞ്ചാവ് എവിടെ നിന്നാണ് എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങളിലും അന്വേഷണം നടത്തും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

കുമളിയിൽ തെരുവുനായ ആക്രമണം 

ഇടുക്കി: കുമളിയിൽ തെരുവുനായ ആക്രമണത്തിൽ ഏഴോളം പേർക്ക് പരുക്ക്. വലിയകണ്ടം, ഒന്നാംമൈൽ, രണ്ടാം മൈൽ പ്രദേശത്താണ് ചൊവ്വാഴ്ച്ച രാവിലെ ആറോടെ നായയുടെ ആക്രമണം ഉണ്ടായത്. റോഡിലൂടെ നടന്നുപോയവരെ അടക്കം നായ കടിക്കുകയായിരുന്നു. കാലിലാണ് മിക്കവര്‍ക്കും കടിയേറ്റത്. മിക്കവര്‍ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. 

പാല്‍ വാങ്ങാന്‍ കടയില്‍ പോയവര്‍, ജോലിക്ക് പോയ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. നായയുടെ കടിയേറ്റവരില്‍ ഒരു തൊഴിലാളി സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ കട്ടപ്പന ഇരുപതേക്കറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ മൃഗഡോക്റ്ററെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. 

Share it:

Idukki

Post A Comment: