www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സഹോദരി വായിലിട്ട കർട്ടൻ ക്ലിപ്പ് കുഞ്ഞ് വിഴുങ്ങി

Share it:



കെയ്റോ: കളിക്കുന്നതിനിടെ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ വായിൽ മൂന്നു വയസുള്ള സഹോദരി കർട്ടൻ ക്ലിപ് ഇട്ടു. ഈജിപ്‌തിലാണ് സംഭവം നടന്നത്. വായിൽ ഇട്ട അഞ്ചട് കർട്ടൻ ക്ലിപ്പുകളും കുട്ടി വിഴുങ്ങി. പിന്നീട് ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുക്കുകയായിരുന്നു. കർട്ടനുകൾ തൂക്കി ഇടാൻ ഉപയോഗിക്കുന്ന ക്ലിപ്പുകളാണ് കുട്ടി വിഴുങ്ങിയത്. 3 സെന്‍റീ മീറ്റർ  വീതം നീളമുള്ള അഞ്ച് ക്ലിപ്പുകളാണ് കുട്ടിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്.  

സഹോദരിക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഈ സമയത്ത് അമ്മ അടുത്തില്ലായിരുന്നു. മടങ്ങിയെത്തിയപ്പോൾ കുട്ടി ക്ലിപ്പുകൾ വിഴുങ്ങിയതായി മനസിലാക്കിയ അമ്മ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

മൻസൂറയിലെ യൂണിവേഴ്‌സിറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്‍റെ പ്രായവും കൂർത്ത അഗ്രങ്ങളുള്ള മെറ്റൽ ക്ലിപ്പുകളും രക്ഷാ പ്രവർത്തനത്തിനു വെല്ലുവിളിയായിരുന്നു. കുഞ്ഞിന്‍റെ അന്നനാളത്തിലും വയറ്റിലുമാണ് ക്ലിപ്പുകൾ കുടുങ്ങിക്കിടന്നിരുന്നത്. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യ നില തൃപ്‌തികരമാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സംസ്ഥാനത്ത് നാളെ ഹർത്താൽ 

കോഴിക്കോട്: സംസ്ഥാനത്ത് നാളെ (വെള്ളി) പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി എന്നിവർ സംയുക്ത റെയ്‌ഡ് നടത്തുകയും നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ദേശീയ- സംസ്ഥാന നേതാക്കൾ അടക്കം 106 പേരാണ് അറസ്റ്റിലായിട്ടുള്ളത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. 

ദേശീയ- സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്‌തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച്ച നടത്തുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തു വരണമെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൾ സത്താർ ആവശ്യപ്പെട്ടു. 

തെലുങ്കാനയിലെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനം എൻഐഎ സീൽ ചെയ്‌തിരിക്കുകയാണ്. പരിശോധന വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. 

Share it:

world

Post A Comment: