www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

16 കാരിയെ എട്ട് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്‌തു; ദൃശ്യങ്ങൾ പകർത്തി

Share it:



ജയ്‌പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്‌ത് ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി. രാജസ്ഥാനിലെ ആൽവാർ ജില്ലയിലാണ് സംഭവം നടന്നത്. 20 വയസിൽ താഴെയുള്ളവരാണ് പ്രതികൾ എല്ലാവരും. അരലക്ഷം രൂപയാണ് പ്രതികൾ 16 കാരിയുടെ പക്കൽ നിന്നും തട്ടിയെടുത്തത്. എട്ട് പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ദൃശ്യം പകർത്തിയത്.  

സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2021 ഡിസംബറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. കേസിലെ മുഖ്യപ്രതിയായ സാഹിൽ പെൺകുട്ടിയെ ഫോണിൽ വിളിച്ച് സ്വകാര്യ ദൃശ്യങ്ങൾ തന്‍റെ പക്കൽ ഉണ്ടെന്നും വീടിനു സമീപത്തുള്ള സ്ഥലത്തേക്ക് വന്നില്ലെങ്കിൽ ഇവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞു. വിവരം അറിയാൻ സ്ഥലത്തെത്തിയ പെൺകുട്ടിയെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങളും ഇവർ പകർത്തി. 

തുടർന്ന് പ്രതികൾ ഈ ദൃശ്യം കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി ഭയന്ന് പലതവണ പെൺകുട്ടി ഇവരുമായി ലൈംഗിക ബന്ധത്തിനു തയാറാകേണ്ടി വന്നു. ഒപ്പം പലതവണയായി പണവും പ്രതികൾ കൈക്കലാക്കി. വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നൽകാതെ വന്നതോടെ പ്രതികൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. തുടർന്നാണ് പെൺകുട്ടിയുടെ സഹോദരൻ പൊലീസിനെ സമീപിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

അവിവാഹിതർക്കും ഗർഭഛിദ്രത്തിന് അവകാശം 

ന്യൂഡെൽഹി: അവിവാഹിതർക്കും ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട് ചരിത്ര വിധിയാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും കോടതി പറഞ്ഞു. സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ചയും ബലാത്സംഗമാണ്. മെഡിക്കല്‍ പ്രഗ്നന്‍സി ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്‍റെ പീഡനത്തിനും ബാധകമാണെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.

വിവാഹിതരും അവിവാഹിതരുമായുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭത്തിന്‍റെ 24 ആഴ്ച വരെയുള്ള കാലത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ട്. ഇതിൽ തരംതിരിവ് പാടില്ലെന്നാണ് കോടതിയിടെ ഉത്തരവ്. നിലവിലെ നിയമത്തിൽ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടായിരുന്നത്. ഇതാണ് സുപ്രീംകോടതി മാറ്റിയിരിക്കുന്നത്. 

ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ല. വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഇക്കാര്യത്തില്‍ ഒരേ അവകാശമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി. 

സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ചയും ബലാത്സംഗമാണെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു. മെഡിക്കല്‍ പ്രഗ്നന്‍സി ടെര്‍മിനേഷന്‍ നിയമം ഭര്‍ത്താവിന്‍റെ പീഡനത്തിനും ബാധകമാണെന്നും കോടതി പറഞ്ഞു. ഭര്‍ത്താവിന്റെ ലൈംഗിക ബന്ധത്തെ എതിര്‍ക്കാന്‍ പാടില്ലെന്നും ഇത്തരത്തില്‍ എതിര്‍ക്കുന്നത് കുടംബ ബന്ധത്തെ തകര്‍ക്കുമെന്നും നിരവധി കീഴ്‌ക്കോടതികള്‍ നേരത്തെ വിധിച്ചിരുന്നു.

 ഇത്തരം വിധി പ്രസ്താവനകള്‍ കൂടിയാണ് സുപ്രീംകോടതി റദ്ദ് ചെയ്തിരിക്കുന്നത്. ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 24 ആഴ്ച ഗര്‍ഭിണിയായ അവിവാഹിതയായ സ്ത്രീ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. വിവാഹിതയല്ലെന്ന കാരണത്താല്‍ ദില്ലി ഹൈക്കോടതി ഇവര്‍ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ചിരുന്നു.

Share it:

Crime

Post A Comment: