www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1502) Idukki (1494) Crime (1271) National (1139) Entertainment (803) Viral (405) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അവധിയില്ല; ശനിയാഴ്ച്ച സ്‌കൂളുകൾക്ക് പ്രവൃത്തി ദിനം

Share it:



തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ശനിയാഴ്ച്ച (24-09-22) പ്രവൃത്തി ദിവസമായിരിക്കും. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച്ച കൂടാതെ ഒക്റ്റോബർ 29, ഡിസംബർ മൂന്ന് എന്നീ രണ്ട് ശനിയാഴ്ച്ചകൾ കൂടി ഈ വർഷം പ്രവൃത്തി ദിവസമായിരിക്കും.

അതേസമയം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക് ഇത് ബാധകമല്ല. സംസ്ഥാനത്ത് വെള്ളിയാഴ്ച്ച പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്കൂളുകൾ അടഞ്ഞു കിടക്കുകയായിരുന്നു. സർവകലാശാല പരീക്ഷകൾ അടക്കം മാറ്റിയിരുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

16 കാരി ആൺ സുഹൃത്തുക്കൾക്കൊപ്പം ലഹരി ഉപയോഗിച്ച നിലയിൽ

ഇടുക്കി: വീട്ടിൽ നിന്നും രാവിലെ കോളെജിലേക്ക് പോയ വിദ്യാർഥിനിയെ രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പം ലഹരി ഉപയോഗിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 16 വയസുള്ള പെൺകുട്ടിയാണ് രാവിലെ യൂണിഫോം അണിഞ്ഞ് വീട്ടിൽ നിന്നും പുറപ്പെട്ടത്. 

എന്നാൽ കോളെജിലേക്ക് പോകാതെ 18 വയസുള്ള രണ്ട് ആൺ സുഹൃത്തുക്കൾക്കൊപ്പം പോയ പെൺകുട്ടി ഇതിൽ ഒരാളുടെ വീട്ടിലെത്തുകയായിരുന്നു. ഇവിടെ വച്ച് മൂവരും ചേർന്ന് ലഹരി വസ്‌തുക്കൾ ഉപയോഗിച്ചു. യൂണിഫോം മാറി മറ്റൊരു വസ്ത്രം ധരിച്ച ശേഷമായിരുന്നു ഇവർ വീട്ടിലേക്ക് പോയത്. 

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസാണ് കുട്ടിയെയും യുവാക്കളെയും ലഹരി ഉപയോഗിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി വീട്ടിൽ നിന്നും  ഇട്ടു കൊണ്ടുവന്ന യൂണിഫോം ബാഗിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

ഒപ്പമുണ്ടായിരുന്ന യുവാക്കൾ പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തതായി സംശയിക്കുന്നുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തിയ പൊലീസ് കുട്ടിക്ക് കൗൺസിലിങ്ങ് നൽകിയ ശേഷം അവർക്കൊപ്പം വിട്ടയച്ചു. പ്രതികളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇവർക്ക് ലഹരി വസ്‌തുക്കൾ എവിടെ നിന്നും ലഭിച്ചുവെന്നത് സംബന്ധിച്ചും അന്വേഷണം നടക്കും. ഇവരുടെ ലഹരി കമ്പനിയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 

Share it:

Kerala

Post A Comment: