www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സഞ്ചിക്കുള്ളിൽ കൈയിട്ടു; വീട്ടമ്മ പാമ്പ് കടിയേറ്റു മരിച്ചു

Share it:

snake-bite

പാലക്കാട്: വിറകുപുരയിൽ തൂക്കിയിട്ട സഞ്ചിയിൽ കൈയിട്ട വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ചു. പുഞ്ചപ്പാടം എയുപി സ്‌കൂളിലെ ചാചക തൊഴിലാളി തരവത്ത് ഭാർഗവി (69) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള വിറകുപുരയിൽ തൂക്കിയിട്ട സഞ്ചിയിൽ നിന്നാണ് ഭാർഗവിക്ക് പാമ്പ് കടിയേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 

പശുവിനു നൽകാനുള്ള പച്ചക്കറി ശേഖരിക്കാൻപോയ പ്ലാസ്റ്റിക് സഞ്ചിയിലാണ് പാമ്പ് ഒളിഞ്ഞിരുന്നത്. മൂർഖൻ പാമ്പാണ് കടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പാമ്പിനെ പിടികൂടാനായില്ല. കടിയേറ്റയുടനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

കുമളിയിൽ തെരുവുനായ ആക്രമണം 

ഇടുക്കി: കുമളിയിൽ തെരുവുനായ ആക്രമണത്തിൽ ഏഴോളം പേർക്ക് പരുക്ക്. വലിയകണ്ടം, ഒന്നാംമൈൽ, രണ്ടാം മൈൽ പ്രദേശത്താണ് ചൊവ്വാഴ്ച്ച രാവിലെ ആറോടെ നായയുടെ ആക്രമണം ഉണ്ടായത്. റോഡിലൂടെ നടന്നുപോയവരെ അടക്കം നായ കടിക്കുകയായിരുന്നു. കാലിലാണ് മിക്കവര്‍ക്കും കടിയേറ്റത്. മിക്കവര്‍ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. 

പാല്‍ വാങ്ങാന്‍ കടയില്‍ പോയവര്‍, ജോലിക്ക് പോയ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. നായയുടെ കടിയേറ്റവരില്‍ ഒരു തൊഴിലാളി സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ കട്ടപ്പന ഇരുപതേക്കറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ മൃഗഡോക്റ്ററെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. 


Share it:

Kerala

Post A Comment: