www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാവിലെ ഉണരുമ്പോൽ ഈ ലക്ഷണങ്ങളുണ്ടോ; ഹൃദയാഘാത സാധ്യതയാവാം

heart attack symptoms
Share it:

heart attack symptoms

യുവാക്കളിൽ പോലും ഹൃദയാഘാത നിരക്ക് ഗണ്യമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. മാറിയ ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ഹൃദയാഘാതത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത് കൃത്യ സമയത്ത് തിരിച്ചറിയാൻ സാധിക്കാതെ വരുന്നതാണ്.  

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഹൃദയാഘാത സാധ്യത ശരീരം പ്രകടിപ്പിക്കുമെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് തരുന്നു. ലക്ഷണം കാണുമ്പോൾ എത്രയും വേദം വൈദ്യ സഹായം തേടിയാൽ മരണത്തിൽ നിന്നും രക്ഷനേടാനാകുമെന്നാണ് ഡോക്‌ടർമാർ തരുന്ന മുന്നറിയിപ്പ്. 

heart-attack


‌ശരീരത്തിലെ വിയർപ്പ്

രാവിലെ ഉറക്കം ഉണരുമ്പോൾ ശരീരം അസാധാരണമായി വിയർക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ അത് ഹൃദയ സംബന്ധമാകാനുള്ള സാധ്യതയുണ്ട്. രക്തക്കുഴലുകളില്‍ ബ്ലോക്ക് വരുന്നതിന് പിന്നാലെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഹൃദയത്തിന് അധികമായി പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഈ സന്ദര്‍ഭത്തില്‍ ശരീരം അമിതമായി വിയര്‍ക്കാം. 

പതിവില്ലാതെയും കാലാവസ്ഥയ്ക്ക് അനുസരിച്ചല്ലാതെയും ശരീരം വിയര്‍ത്തിരിക്കുന്നുവെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെയെങ്കില്‍ ശരീരത്തില്‍ മറ്റ് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോയെന്നും പരിശോധിക്കാം. 

ദഹന പ്രശ്‌നം

ഉറക്കം എഴുന്നേൽക്കുമ്പോൾ ദഹന പ്രശ്നം ഉള്ളതായി ശ്രദ്ധയിൽപെടുന്നതും ഒരു സൂചനയാണ്. ഈ സമയത്ത് ഗ്യാസിനുള്ള ഗുളികകളൊന്നും കഴിക്കാതിരിക്കുന്നതാണ് നല്ലത്. അല്‍പനേരം സ്വയം നിരീക്ഷിച്ച് മറ്റ് ലക്ഷണങ്ങള്‍ കൂടി പരിശോധിച്ച് അസാധാരണമായ അവസ്ഥയാണെന്ന് കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക. 

ഓക്കാനം

രാവിലെ ഉണരുമ്പോള്‍ ഓക്കാനം തോന്നുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. ഇതിനൊപ്പം തന്നെ ചിലര്‍ ഛര്‍ദ്ദിക്കുകയും ചെയ്യാം. ഇതും ഹൃദയാഘാത ലക്ഷണമാകാം. 

ഇത്തരം പ്രശ്‌നങ്ങളെല്ലാം മറ്റ് പല ആരോഗ്യാവസ്ഥകളുടെയോ അസുഖങ്ങളുടെയോ ഭാഗമായും വരാമെന്നതിനാല്‍ ഇവ കാണുന്നപക്ഷം തന്നെ ഹൃദയാഘാതമാണെന്ന് ഉറപ്പിക്കേണ്ട. മറ്റ് ലക്ഷണങ്ങള്‍ കൂടി പരിശോധിക്കാം. 

നെഞ്ചില്‍ അസ്വസ്ഥത, വേദന, നെഞ്ചിനുള്ളില്‍ എന്തോ നിറഞ്ഞുവരുന്നതായ തോന്നല്‍, സമ്മര്‍ദ്ദം, ഇരുകൈകളിലേക്കും പരക്കുന്ന വേദന, കഴുത്തിലും കീഴ്ത്താടിയിലും വേദന, വയറുവേദന, നടുവേദന, ക്ഷീണം, തലകറക്കം, ശ്വാസതടസം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ഹൃദയാഘാതത്തിന്‍റെ ഭാഗമായി നേരിടാം. ഭയപ്പെടാതെ ഉടൻ തന്നെ വൈദ്യ സഹായം തേടുന്നതാണ് ഉചിതം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

വിദ്യാർഥിനിയെ പീഡിപ്പിക്കാൻശ്രമം; 22 കാരൻ അറസ്റ്റിൽ

കൊല്ലം: സോഷ്യൽ മീഡിയ പരിചയം മുതലാക്കി ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ റെയിൽവെ സ്റ്റേഷനിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മലപ്പുറം വട്ടംകുളം നെല്ലിശേരി കാങ്കേല വളപ്പിൽ നിഹാദിനെ (22)യാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. 

കിളികൊല്ലൂർ റെയിൽവെ സ്റ്റേഷനു സമീപത്താണ് പീഡന ശ്രമം നടന്നത്. മലപ്പുറം സ്വദേശിയായ യുവാവ് സോഷ്യൽ മീഡിയയിലൂടെയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പരിചയപ്പെട്ടത്. തുടർന്ന് അടുപ്പം പ്രണയത്തിലേക്ക് വഴിമാറി. വിവാഹം കഴിക്കാമെന്ന് ഉറപ്പും കൊടുത്തു. 

ഇതോടെയാണ് നേരിൽ കാണാൻ പെൺകുട്ടി സമ്മതം മൂളിയത്. തുടർന്ന് അഞ്ചിന് കൊല്ലത്തെത്തിയ യുവാവ് കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ വിദ്യാർഥിനിയെ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 

കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്വാതി, ജയന്‍ സക്കറിയ, എ.എസ്.ഐമാരായ സന്തോഷ്‌കുമാര്‍, സുനില്‍കുമാര്‍, ജിജു, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share it:

Health

Post A Comment: