www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

ബസ് യാത്രക്കിടെ പീഡന ശ്രമം; കണ്ടക്റ്റർക്ക് കഠിന തടവ്

Share it:



മലപ്പുറം: ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിച്ച കണ്ടക്റ്റർക്ക് നാല് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. മലപ്പുറം എടപ്പാള്‍ സ്വദേശി ജബ്ബാറിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ഡിസംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.  

പാലക്കാട് ഗുരുവായൂര്‍ പാതയില്‍ ഓടുന്ന ബസില്‍ കണ്ടക്ടറായിരുന്ന ജബ്ബാര്‍ യാത്രക്കിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. 

പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറിന്‍റേതാണ് വിധി. പട്ടാമ്പി എസ്.ഐ ആയിരുന്ന അബ്ദുള്‍ ഹക്കീമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് പതിനൊന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനാറ് രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സംസ്ഥാനത്ത് നാളെ ഹർത്താൽ 

കോഴിക്കോട്: സംസ്ഥാനത്ത് നാളെ (വെള്ളി) പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി എന്നിവർ സംയുക്ത റെയ്‌ഡ് നടത്തുകയും നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ദേശീയ- സംസ്ഥാന നേതാക്കൾ അടക്കം 106 പേരാണ് അറസ്റ്റിലായിട്ടുള്ളത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. 

ദേശീയ- സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്‌തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച്ച നടത്തുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തു വരണമെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൾ സത്താർ ആവശ്യപ്പെട്ടു. 

തെലുങ്കാനയിലെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനം എൻഐഎ സീൽ ചെയ്‌തിരിക്കുകയാണ്. പരിശോധന വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. 


Share it:

Crime

Post A Comment: