www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്പെഷ്യൽ ക്ലാസിന്‍റെ മറവിൽ പീഡനം; അധ്യാപകൻ അറസ്റ്റിൽ

Share it:

teacher-arrested-irigalakuda


തൃശൂർ: സ്പെഷ്യൽ ക്ലാസിനെന്ന് പറഞ്ഞു വിദ്യാർഥിയെ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഇരിങ്ങാലക്കുടയിലാണ് സംഭവം. കോഴിക്കോട് ഇയ്യാട് സ്വദേശി എടക്കുഴി അബ്ദുല്‍ ഖയ്യും ആണ്  അറസ്റ്റിലായത്. 

ഇയാൾ കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. സ്പെഷ്യൽ ക്ലാസെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സമയം നോക്കി കുട്ടിയെ വിളിച്ചുവരുത്തി ലൈബ്രറിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതി താമസിക്കുന്ന വീട്ടിലെത്തിച്ചും കുട്ടിയെ പീഡനത്തിനിരയാക്കിയിട്ടുണ്ട്.  

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സംസ്ഥാനത്ത് നാളെ ഹർത്താൽ 

കോഴിക്കോട്: സംസ്ഥാനത്ത് നാളെ (വെള്ളി) പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചു. രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ, ഇഡി എന്നിവർ സംയുക്ത റെയ്‌ഡ് നടത്തുകയും നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ദേശീയ- സംസ്ഥാന നേതാക്കൾ അടക്കം 106 പേരാണ് അറസ്റ്റിലായിട്ടുള്ളത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. 

ദേശീയ- സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്‌തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേർവാഴ്ച്ച നടത്തുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ഹർത്താലിനെ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തു വരണമെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൾ സത്താർ ആവശ്യപ്പെട്ടു. 

തെലുങ്കാനയിലെ പോപ്പുലർ ഫ്രണ്ട് ആസ്ഥാനം എൻഐഎ സീൽ ചെയ്‌തിരിക്കുകയാണ്. പരിശോധന വിലയിരുത്താൻ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. 


Share it:

Crime

Mostreaded

Post A Comment: