www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രക്ഷപെട്ടത് കാറിൽ; എകെജി സെന്‍റർ ആക്രമിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ

akg centre attack
Share it:

akg-centre-attack-case-accuse

തിരുവനന്തപുരം: എ.കെ.ജി. സെന്‍ററിനു നേരെ സ്ഫോടക വസ്‌തു എറിഞ്ഞ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. മൺവിള സ്വദേശി ജിതിനാണ് കേസിൽ കസ്റ്റഡിയിലുള്ളത്. സ്ഫോടക വസ്‌തു എറിഞ്ഞ ശേഷം ഇയാൽ സ്കൂട്ടറിൽ ഗൗരീശപട്ടത്തെത്തുകയും ഇവിടെ നിന്നും കാറിൽ രക്ഷപെടുകയുമായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്.  

ഡിയോ സ്‌കൂട്ട‍ര്‍ ഗൗരീശ പട്ടം വരെ ജിതിൻ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അതിന് ശേഷം മറ്റൊരാളാണ് ഈ വാഹനം ഓടിക്കുന്നത്. സ്കൂട്ടറിന് പിന്നിൽ ഗൗരീശ പട്ടം മുതൽ ഒരു കാറാണുള്ളത്. സിസി ടിവി പരിശോധിച്ചപ്പോൾ ഇത് കെഎസ്ഇബിയുടെ ബോ‍ര്‍ഡ് വെച്ച കാറാണെന്ന് കണ്ടെത്തി. തുട‍ർന്ന് നടത്തിയ അന്വേഷണത്തിൽ കാ‍ര്‍ ജിതിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് കണ്ടത്തി. കാറിന്‍റെ ഡിക്കിയും അസാധാരണമായ നിലയിൽ തുറന്നിരിക്കുകയായിരുന്നുവെന്നും സിസിടിവിയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

എകെജി സെന്‍ററിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ ഒരു സ്വകാര്യ ലാബിൽ അയച്ച് പരിശോധിച്ചതിൽ നിന്നും ഇയാൾ ധരിച്ച ടീഷ‍ര്‍ട്ടിനെ കുറിച്ചും വിവരം ലഭിച്ചു. അന്വേഷണത്തിൽ തലസ്ഥാനത്ത് ഈ ബ്രാൻഡിലെ 12 ടീഷര്‍ട്ടുകൾ വിറ്റുപോയെന്ന് വ്യക്തമായി. പഇത് പരിശോധിച്ചപ്പോൾ ഇവയിൽ ഒരു ടീഷര്‍ട്ട് വാങ്ങിയത് ജിതിൻ ആണെന്നും വ്യക്തമായി.

‌സ്ഫോടക വസ്തുവുമായി ജിതിനെത്തിയത് ഡിയോ സ്കൂട്ടറിലാണ്. അതിന് ശേഷം സ്കൂട്ടർ പിന്നീട് ഓടിച്ചു പോയത് മറ്റൊരാളാണ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോൾ ഫോണിലെ വിശദാംശങ്ങൾ എല്ലാം മാറ്റിയ ശേഷമാണ് ജിതിനെത്തിയതെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

വിദ്യാർഥിനിയെ പീഡിപ്പിക്കാൻശ്രമം; 22 കാരൻ അറസ്റ്റിൽ

കൊല്ലം: സോഷ്യൽ മീഡിയ പരിചയം മുതലാക്കി ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ റെയിൽവെ സ്റ്റേഷനിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. മലപ്പുറം വട്ടംകുളം നെല്ലിശേരി കാങ്കേല വളപ്പിൽ നിഹാദിനെ (22)യാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. 

കിളികൊല്ലൂർ റെയിൽവെ സ്റ്റേഷനു സമീപത്താണ് പീഡന ശ്രമം നടന്നത്. മലപ്പുറം സ്വദേശിയായ യുവാവ് സോഷ്യൽ മീഡിയയിലൂടെയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പരിചയപ്പെട്ടത്. തുടർന്ന് അടുപ്പം പ്രണയത്തിലേക്ക് വഴിമാറി. വിവാഹം കഴിക്കാമെന്ന് ഉറപ്പും കൊടുത്തു. 

ഇതോടെയാണ് നേരിൽ കാണാൻ പെൺകുട്ടി സമ്മതം മൂളിയത്. തുടർന്ന് അഞ്ചിന് കൊല്ലത്തെത്തിയ യുവാവ് കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ വിദ്യാർഥിനിയെ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്, ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 

കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്വാതി, ജയന്‍ സക്കറിയ, എ.എസ്.ഐമാരായ സന്തോഷ്‌കുമാര്‍, സുനില്‍കുമാര്‍, ജിജു, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Share it:

Kerala

Mostreaded

Post A Comment: