www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാല് മണിക്കൂർ വൈദ്യുതി മുടങ്ങി; വെന്‍റിലേറ്ററിലായിരുന്ന രണ്ട് രോഗികൾക്ക് ദാരുണാന്ത്യം

Share it:


ബെല്ലാരി: വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന രണ്ട് രോഗികൾ മരിച്ചു. ബെല്ലാരി സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ഏകദേശം നാല് മണിക്കൂർ നേരത്തോളമാണ് ഐസിയുവിലെ വൈദ്യുതി മുടങ്ങിയത്. 

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന പതിനെട്ടുകാരന്‍ മൗല ഹുസൈന്‍, പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ചേതേമ്മ എന്നിവരാണ് വെന്‍റിലേറ്റര്‍ പ്രവര്‍ത്തന രഹിതമായതോടെ മരണപ്പെട്ടത്. 

എന്നാല്‍ ആശുപത്രിയില്‍ ജനറേറ്റര്‍ സൗകര്യം ഒരുക്കിയിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ കര്‍ണാടക ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ബെല്ലാരിയില്‍ പ്രവര്‍ത്തിക്കുന്ന വിംസ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നവര്‍ക്കാണ് വൈദ്യുതി മുടങ്ങിയത് മൂലം ദാരുണാന്ത്യം സംഭവിച്ചത്. 

വൈദ്യുതി മുടങ്ങിയതോടെ ആശുപത്രിയിലുണ്ടായിരുന്ന രോഗികളുടെ ബന്ധുക്കള്‍ ആശങ്കയോടെ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഷോര്‍ട്ട് സെര്‍ക്യൂട്ട് ആണെന്നും ശരിയാക്കട്ടെ എന്നുമായിരുന്നു മറുപടി.എന്നാല്‍ ഇരുവരും അതീവഗരുതരാവസ്ഥയിലായിരുന്നുവെന്നും വൈദ്യുതി മുടങ്ങിയതല്ല മരണ കാരണമെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz


Share it:

National

Post A Comment: