www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

താലി തട്ടിപ്പറിച്ച് കാമുകൻ; കല്യാണ മണ്ഡപത്തിൽ കൂട്ടത്തല്ല്

Share it:

boy-friedn-wedding-stage-issue


ചെന്നൈ: കാമുകിയുടെ വിവാഹ വേദിയിലെത്തിയ കാമുകൻ താലിയുമായി ഓടി. പിന്നാലെ മണ്ഡപത്തിൽ കൂട്ടത്തല്ല്. തമിഴ്‌നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജിനഗര്‍ കല്യാണ മണ്ഡപത്തിലാണ് വിചിത്രമായ സംഭവങ്ങൾ നടന്നത്. ഒടുക്കം കല്യാണം മുടങ്ങുകയും ചെയ്‌തു.  

24 വയസുള്ള യുവാവും 20 കാരിയായ യുവതിയും തമ്മിൽ രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ ബന്ധത്തെ എതിർക്കുകയും യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയുമായിരുന്നു. എഞ്ചിനീയറായ 21 കാരനുമായിട്ടാണ് വിവാഹം ഉറപ്പിച്ചത്. 

തുടർന്ന് വിവാഹ ദിവസം തന്നെ വിളിച്ചിറക്കിക്കൊണ്ട് പോകണമെന്ന് യുവതി കാമുകനെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹ ദിവസം കാമുകൻ വേദിയിലെത്തി. താലികെട്ടിനുള്ള മുഹൂര്‍ത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകന്‍ നില്‍ക്കുന്നുണ്ടായിരുന്നു. മുഹൂര്‍ത്ത സമയം ആയപ്പോള്‍ പൂജാരി താലി വരന് കൈമാറുന്ന സമയത്ത് കാമുകനായ യുവാവ് ഇത് തട്ടിയെടുത്ത് ഓടുകയായിരുന്നു.

പിന്നീട് ഇയാള്‍ യുവതിയുടെ കഴുത്തില്‍ താലി കെട്ടാനും ശ്രമം നടത്തി. ഈ സമയം വധുവിന്‍റെ ബന്ധുക്കള്‍ ഇയാളെ മര്‍ദിക്കാനും തുടങ്ങി. ഇതോടെ വരന്‍റെ ബന്ധുക്കളും പ്രശ്‌നമുണ്ടാക്കി. പിന്നീട് കൂട്ടത്തല്ലിലേക്ക് കാര്യങ്ങള്‍ എത്തി. ഈ സമയം പൊലീസ് എത്തിയതോടെ പ്രശ്‌നം തണുത്തു. ഒടുവില്‍ വിവാഹം വേണ്ടെന്ന് വച്ച് വരനും ബന്ധുക്കളും മടങ്ങി. ആരും പരാതി നല്‍കാത്തതോടെ പൊലീസ് വിഷയത്തില്‍ കേസെടുത്തിട്ടില്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

കുമളി: തമിഴ്‌നാട്ടിലെ കമ്പത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. വിമുക്ത ഭടൻ ഗൂഡല്ലൂർ സ്വദേശി ധർമരാജ്, സുഹൃത്ത് ലിയോ, നാമക്കൽ സ്വദേശി രാജേഷ് കുമാർ എന്നിവരാണ് മരിച്ചത്. 

ധർമരാജും ലിയോയും ഗൂഡല്ലൂരിൽ നിന്നും കമ്പം ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ സമയത്ത് എതിരെ വന്ന രാജേഷ്കുമാറിന്‍റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ തങ്കവേൽ എന്നയാളെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 



Share it:

Viral

Post A Comment: