www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുവൈറ്റിൽ നിന്നെത്തിയ ഭർത്താവ് കണ്ടത് വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന ഭാര്യയെ

Share it:



കൊല്ലം: വിദേശത്ത് നിന്നും വീട്ടിലെത്തിയ ഭർത്താവ് കണ്ടത് വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന ഭാര്യയെ. കൊല്ലം ചടയമംഗലത്താണ് സംഭവം നടന്നത്. അടൂർ പഴകുളം സ്വദേശിനിയായ ലക്ഷ്‌മി പിള്ള (24) ആണ് മരിച്ചത്. ചടയമംഗലം അക്കോണം സ്വദേശിയായ ഭർത്താവ് കിഷോർ ഇന്ന് രാവിലെ കുവൈറ്റിൽ നിന്നും വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  

സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിഷോര്‍ ഇന്ന് രാവിലെ 11 മണിയോടെ കൂടിയാണ് കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയ കിഷോര്‍, ഭാര്യ ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളില്‍ നിന്നും പൂട്ടിയ നിലയിലായിരുന്നു. 

വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അടൂരില്‍ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങിനില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം കോളെജിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഇതുവരെ വ്യക്തമല്ല.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

ടി20; ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയക്ക് ജയം 

മൊഹാലി: ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് നാല് വിക്കറ്റ് ജയം. 30 പന്തിൽ 61 റൺസ് നേടിയ കാമറോൺ ഗ്രീനാണ് ഓസീസിനെ അനായാസം വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 208 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസീസ് 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ഓസ്ട്രേലിയയുടെ മാത്യു വെയ്ഡ് 21 പന്തില്‍ പുറത്താവാതെ 45 റൺസുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ (22) നേരത്തെ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അക്‌സര്‍ പട്ടേലിന്‍റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. എന്നാല്‍ സ്റ്റീവന്‍ സ്മിത്ത് (24 പന്തില്‍ 35) ക്രീസിലെത്തിയതോടെ ഓസീസിന്‍റെ സ്‌കോര്‍ കുതിച്ചു. ഗ്രീനിനൊപ്പം 70 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സ്മിത്തിനായി. 

ഇതിനിടെ ഗ്രീനിനെ അക്‌സര്‍ പുറത്താക്കി. അധികം വൈകാതെ സ്മിത്ത് ഉമേഷ് യാദവിന് വിക്കറ്റ് നല്‍കി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) നിരാശപ്പെടുത്തിയെങ്കിലും ഡേവിഡ്- വെയ്ഡ് സഖ്യം ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 62 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഡേവിഡ് പുറത്തായെങ്കിലും ആദ്യ പന്ത് നേരിട്ട് കമ്മിന്‍സ് ബൗണ്ടറി നേടി ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. അക്‌സര്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷിന് രണ്ടും യൂസ്‌വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും നേടി. 

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 35 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് വിരാട് കോലി (2), രോഹിത് ശര്‍മ (11) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. രോഹിത്തിനെ ജോഷ് ഹേസല്‍വുഡ് എല്ലിസിന്‍റെ കൈകളിലെത്തിച്ചു. കോലിയാവട്ടെ എല്ലിസിന്‍റെ പന്തില്‍ കാമറോണ്‍ ഗ്രീനിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- സൂര്യ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 


Share it:

Kerala

Post A Comment: