www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭീതി വിതച്ച് നായ്ക്കൾ; കൊല്ലത്ത് 51 പേർക്കും ഇടുക്കിയിൽ 15 പേർക്കും കടിയേറ്റു

Share it:

dog


തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വ്യാപകമായി തുടരുന്നു. ഇന്ന് വിവിധയിടങ്ങളിലായി നിരവധി പേർക്കാണ് കടിയേറ്റത്. കൊല്ലം ജില്ലയിൽ മാത്രം 51 പേർക്ക് നായയുടെ കടിയേറ്റു. ഇടുക്കിയിൽ ഇന്ന് 15 പേർക്ക് കടിയേറ്റിട്ടുണ്ട്. ചിലരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 

കട്ടപ്പന നിർമലാസിറ്റിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധിക അടക്കം രണ്ട് പേർക്ക് പരുക്കേറ്റു. നിർമലാസിറ്റി പന്തലാട്ടിൽ ലളിതാ സോമൻ (64), നിർമലാസിറ്റി സ്വദേശിയായ അരുൺ മോഹൻ എന്നിവർക്കാണ് പരുക്കേറ്റത്.  

അതേസമയം അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്ന് നാലു പേരെ പട്ടി കടിച്ചു.  ഇടുക്കിയിലും എറണാകുളത്തുമായി വളര്‍ത്തു ആടുകളേയും കോഴികളേയും നായകള്‍ കടിച്ചു കൊന്നു. 

എറണാകുളം കോതമംഗലം  വാരപ്പെട്ടിയില്‍ മൂന്ന് ആടുകളെ നായകള്‍ കടിച്ചു കൊന്നു. ഇടുക്കി അടിമാലി വാളറയില്‍ കോഴിഫാമിലെ 25 കോഴികളെയും രണ്ടു താറാവുകളേയും നായക്കൂട്ടം കൊന്നു. കൂത്താട്ടുകുളത്ത്  45 കരിങ്കോഴികളെ നായ്ക്കള്‍ കടിച്ചു കൊന്നു. കണ്ണൂര്‍ കൂത്തുപറമ്പില്‍ പശുവിന് പേ വിഷബാധയേറ്റു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

വളകോട്ടിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: വളകോട്ടിൽ 10 മാസം മുമ്പ് വിവാഹിതയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻവീട്ടിൽ ജോബിഷാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ഹെലിബറിയ സ്വദേശിനി ഷീജ (28)യാണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ഷീജ ആത്മഹത്യ ചെയ്‌തതെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. 

ജോബിഷിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. പത്ത് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. എട്ട് പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവൻ സ്വർണവും ജോബിഷിനു കൈമാറി. ശേഷിക്കുന്ന രണ്ട് പവനെ ചൊല്ലി ഭർത്താവും ഭർത്താവിന്‍റെ വീട്ടുകാരും ഷീജയെ നിരന്തരം ഉപദ്രവിച്ചതായി വീട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പീരുമേട് ഡിവൈ.എസ്.പി കുര്യാക്കോസിന് അന്വേഷണ ചുമതല കൈമാറിയിരുന്നു. 

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ഷീജയുടെ വീട്ടുകാരുടെ മൊഴിയെടുത്തു. ഷീജ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വീട്ടുകാർ വെളിപ്പെടുത്തി. ഐപിസി 306, 498, 306 A എന്നീ വകുപ്പുകൾ ചേർത്താണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. 

Share it:

Kerala

Post A Comment: