www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടി സാമന്തയെ പിടികൂടിയ രോഗ വിവരം പുറത്ത്; ചികിത്സയ്ക്കായി നടി അമേരിക്കയിലേക്ക്

samantha
Share it:

samantha-has-a-skin-disease

ചെന്നൈ: തെന്നിന്ത്യൻ താര സുന്ദരി സാമന്തയ്ക്ക് ചർമരോഗമെന്ന് റിപ്പോർട്ട്. പുതിയ സിനിമകളുടെ ഷൂട്ടിങ് നീട്ടി വയ്ക്കുകയും നടിയെ പൊതുവേദിയിൽ കാണാതിരിക്കുകയും ചെയ്‌തതോടെ പല അഭ്യൂഹങ്ങളും പരന്നിരുന്നു. 

എന്നാൽ നടി ചർമ രോഗത്തിനു ചികിത്സയിലാണെന്നും അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുകയാണെന്നുമുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നു. സാമന്തയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് പ്രമുഖ മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടത്.  

അതേസമയം വിഷയത്തിൽ നടി നേരിട്ട് പ്രതികരണം നടത്തിയിട്ടില്ല. സൂര്യരശ്‌മികൾ ഏൽക്കുന്നതിനെ തുടർന്നുണ്ടാകുന്ന അലർജിയാണ് നടിക്ക് ഉണ്ടായതെന്നാണ് വിവരം. ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണ് നടി പൊതുവേദികളിൽ നിന്നും മാറി നിൽക്കുന്നത്. 

samantha

ഷൂട്ടിങ് തുടങ്ങിയ സിനിമകൾ അടക്കം നീട്ടിവച്ചിട്ടുണ്ട്. നടിയുടെ ചികിത്സ എത്ര നാൾ നീണ്ടു നിൽക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ആക്ഷൻ ത്രില്ലർ ചിത്രം യശോദയാണ് താരത്തിന്‍റേതായി റിലീസിങ്ങിന് ഒരുങ്ങുന്നത്. റിലീസ് പ്രഖ്യാപിച്ച ശേഷം പിന്നീട് തിയതി നീട്ടുകയായിരുന്നു. ശാകുന്തളം ആണ് മറ്റൊരു പ്രജക്റ്റ്. ഫെബ്രുവരിയിൽ ഷൂട്ടിങ് തുടങ്ങിയെങ്കിലും ഇപ്പോൾ ഷൂട്ട് നിർത്തിവച്ചിരിക്കുകയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

മകൻ അമ്മയെ തീ കൊളുത്തി 

തൃശൂർ: മദ്യം വാങ്ങാൻ പണം നൽകാതിരുന്നതിനെ തുടർന്ന് മകൻ അമ്മയെ തീ കൊളുത്തി. 75 വയസുള്ള ചമ്മണ്ണൂർ സ്വദേശിനി ശ്രീമതിയാണ് ഗുരുതര പരുക്കുകളോടെ ചികിത്സയിലുള്ളത്. 

ഇവരുടെ മകൻ മനോജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശ്രീമതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. മദ്യത്തിനു പണം ചോദിച്ചെങ്കിലും നൽകാൻ ശ്രീമതി തയാറായില്ല. 

ഇതോടെ മനോജ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മനോജ് മദ്യത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മാനസിക രോഗത്തിനു ചികിത്സ തേടുന്നുണ്ട്. 


Share it:

Entertainment

Gossip

Post A Comment: