![]() |
സ്വാതി റെഡ്ഡി കുഞ്ഞിനോടൊപ്പം |
വിശാഖപട്ടണം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖ പ്രസവം. സെക്കന്തരാബാദ്- വിശാഖപട്ടണം തുരന്തോ എക്സ്പ്രസിലാണ് യുവതിക്ക് പ്രസവ വേദനയുണ്ടായത്. തുടർന്ന് മെഡിക്കൽ വിദ്യാർഥിയുടെ സഹായത്തോടെ ട്രെയിനിൽ തന്നെ പ്രസവം നടത്തുകയായിരുന്നു.
സ്വാതി റെഡ്ഡിയെന്ന മെഡിക്കൽ വിദ്യാർഥിയാണ് യുവതിയുടെ രക്ഷകയായത്. ചീപുരുപള്ളിയിലെ പൊന്നം ഗ്രാമത്തിലുള്ള സത്യവതിയെന്ന യുവതിയാണ് ട്രെയിനിനുള്ളിൽ കുഞ്ഞിനു ജൻമം നൽകിയത്. സത്യവതിയും ഭർത്താവ് സത്യനാരായണനും ഹൈദരാബാദിൽ നിന്നും സ്വന്തം നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടയിലാണ് യുവതിക്ക് പ്രസവ വേദന തുടങ്ങിയത്.
അടുത്തൊന്നും പ്രധാന സ്റ്റേഷനുകൾ ഇല്ലാത്തതിനാൽ ആശുപത്രിയിലെത്തിക്കുക സാധ്യമായിരുന്നില്ല. ഇതോടെയാണ് സത്യനാരായണൻ ട്രെയിനിലുള്ള സ്ത്രീകളുടെ സഹായം തേടിയത്. ഇതിൽ ഒരു സ്ത്രീ മെഡിക്കൽ വിദ്യാർഥിയായ സ്വാതി റെഡ്ഡിയായിരുന്നു.
പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. തുടർന്ന് ഓടിയെത്തിയ സ്വാതി കംപാർട്ട്മെന്‍റിലെ യുവതിയുടെ സീറ്റ് തുണികൊണ്ട് മറച്ച് പ്രസവ മുറിയാക്കി. തുടർന്ന് ശ്രദ്ധയോടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അത്യാവശ്യ മരുന്നുകളും സ്വാതിയുടെ കൈവശമുണ്ടായിരുന്നു. എംബിബിഎസ് പൂർത്തിയാക്കിയ സ്വാതി വിശാഖപട്ടണത്തെ ഗാന്ധി ഇൻസ്റ്റിട്യൂട്ടിൽ ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്‍റ് മെഡിക്കൽ കോളെജിൽ ഹൗസ് സർജൻസി ചെയ്യുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
വളകോട്ടിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: വളകോട്ടിൽ 10 മാസം മുമ്പ് വിവാഹിതയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻവീട്ടിൽ ജോബിഷാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ഹെലിബറിയ സ്വദേശിനി ഷീജ (28)യാണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ഷീജ ആത്മഹത്യ ചെയ്‌തതെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
ജോബിഷിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. പത്ത് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. എട്ട് പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവൻ സ്വർണവും ജോബിഷിനു കൈമാറി. ശേഷിക്കുന്ന രണ്ട് പവനെ ചൊല്ലി ഭർത്താവും ഭർത്താവിന്‍റെ വീട്ടുകാരും ഷീജയെ നിരന്തരം ഉപദ്രവിച്ചതായി വീട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പീരുമേട് ഡിവൈ.എസ്.പി കുര്യാക്കോസിന് അന്വേഷണ ചുമതല കൈമാറിയിരുന്നു.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ഷീജയുടെ വീട്ടുകാരുടെ മൊഴിയെടുത്തു. ഷീജ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വീട്ടുകാർ വെളിപ്പെടുത്തി. ഐപിസി 306, 498, 306 A എന്നീ വകുപ്പുകൾ ചേർത്താണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.
Post A Comment: