മലപ്പുറം: മാതാവിനെ പൂട്ടിയിട്ട ശേഷം ആൺകുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. 2016 ജൂൺ മൂന്നിനു നടന്ന സംഭവത്തിലാണ് അറസ്റ്റ്. പ്രതി വിദേശത്തായതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. തുടർന്ന് വ്യാഴാഴ്ച്ച മുംബൈ വിമാനത്താവളത്തിലെത്തിയ പ്രതിയെ എയർപോർട്ടിൽ അധികൃതർ തടഞ്ഞു വയ്ക്കുകയും അന്വേഷണ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ മുംബൈയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
കുട്ടിയെ ഇയാൾ പലതവണ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. കുട്ടിയും മാതാവും പ്രതിക്കൊപ്പം സൗദിയിലായിരുന്നു. ഈ സമയത്താണ് ഇവിടെ വച്ച് മാതാവിനെ മുറിയിൽപൂട്ടിയിട്ട ശേഷം ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. സമാനമായി നാട്ടിലെ വീട്ടിൽ വച്ചും പീഡനം നടന്നതായി പരാതിയിൽ പറയുന്നു.
തുടർന്ന് 2019 നവംബറിലാണ് കുട്ടിയും മാതാവും പൊലീസിൽ പരാതി നൽകുന്നത്. വിദേശത്തായ പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
ഹോസ്റ്റലിൽ ഒളിക്യാമറ; ബിഎഡ് വിദ്യാർഥിനി അറസ്റ്റിൽ
ചെന്നൈ: കുളിമുറി ദൃശ്യമടക്കം വനിതാ ഹോസ്റ്റലിലെ സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി കാമുകനു വാട്‌സാപ് ചെയ്‌ത് ബിഎഡ് വിദ്യാർഥിനി. തമിഴ്‌നാട് മധുരയിലെ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. സംഭവത്തിൽ മധുരയിൽ സ്വകാര്യ കോളെജിലെ ബിഎഡ് വിദ്യാർഥിനിയും കാമുകനായ ഡോ. ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്. വാട്‌സാപ് വഴിയാണ് വിദ്യാർഥിനി സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ കാമുകനു പങ്കുവച്ചത്.
കഴിഞ്ഞ മാർച്ച് മുതൽ വിദ്യാർഥിനി ഇതേ ഹോസ്റ്റലിലാണ് താമസിക്കുന്നത്. എത്രകാലമായി ദൃശ്യങ്ങൾ പകർത്തുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. വിദ്യാർഥിനിയുടെ ഫോണിൽ തന്‍റെ സ്വകാര്യ ദൃശ്യം കണ്ട സുഹൃത്തിനു സംശയം തോന്നിയതോടെയാണ് സംഭവം പുറത്തു വരുന്നത്. തുടർന്ന് ഹോസ്റ്റൽ വാർഡനെ വിവരം അറിയിക്കുകയും വാർഡൻ പൊലീസിന്‍റെ സഹായം തേടുകയുമായിരുന്നു.
പൊലീസ് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനി പതിവായി സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതായി കണ്ടെത്തിയത്. ഹോസ്റ്റലിലെ സഹവാസികളുടെ നഗ്ന ദൃശ്യങ്ങൾ, കുളിമുറി ദൃശ്യങ്ങൾ, വസ്ത്രം മാറുന്ന ദൃശ്യങ്ങൾ, ഉറങ്ങുന്ന ദൃശ്യങ്ങൾ എന്നിവയാണ് കാമുകൻ ആഷിഖിന് അയച്ചുകൊടുത്തിരിക്കുന്നത്. വിദ്യാർഥിനി തന്‍റെ നഗ്ന ദൃശ്യങ്ങളും ആഷിഖിന് അയച്ചുകൊടുത്തിരുന്നു.
ആഷിഖ് ആവശ്യപ്പെട്ടതനുസരിച്ചാണ് മറ്റു പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളും അയച്ചുകൊടുത്തത്. ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ ഡിലീറ്റ് ചെയ്‌ത നിലയിലാണ്. ഇതിനാൽ തന്നെ ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരുവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ആഷിഖ് ഈ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും അയക്കുകയോ, വെബ് സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയോ ചെയ്‌തിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
Post A Comment: