www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവ നടി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Share it:

akanksha-mohan

മുംബൈ: യുവ നടിയും മോഡലുമായ അകാൻഷ മോഹനെയ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്ധേരിയിലെ സീബ്രിഡ്‌ജ് ഹോട്ടലിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ നിന്നും നടി പുറത്തു വരാതിരുന്നതിനെ തുടർന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

തന്‍റെ മരണത്തിൽ ആരും ഉത്തരവാദിയല്ലെന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പരസ്യചിത്രങ്ങളിലും മറ്റും സജീവമായ മോഡലാണ് ആകാൻഷ. ഈ മാസം പുറത്തിറങ്ങിയ സിയ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

16 കാരിയെ കൂട്ട ബലാത്സംഗം ചെയ്‌തു; ദൃശ്യം പകർത്തി 

ജയ്‌പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്‌ത് ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി. രാജസ്ഥാനിലെ ആൽവാർ ജില്ലയിലാണ് സംഭവം നടന്നത്. 20 വയസിൽ താഴെയുള്ളവരാണ് പ്രതികൾ എല്ലാവരും. അരലക്ഷം രൂപയാണ് പ്രതികൾ 16 കാരിയുടെ പക്കൽ നിന്നും തട്ടിയെടുത്തത്. 

എട്ട് പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ദൃശ്യം പകർത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2021 ഡിസംബറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 

കേസിലെ മുഖ്യപ്രതിയായ സാഹിൽ പെൺകുട്ടിയെ ഫോണിൽ വിളിച്ച് സ്വകാര്യ ദൃശ്യങ്ങൾ തന്‍റെ പക്കൽ ഉണ്ടെന്നും വീടിനു സമീപത്തുള്ള സ്ഥലത്തേക്ക് വന്നില്ലെങ്കിൽ ഇവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞു. വിവരം അറിയാൻ സ്ഥലത്തെത്തിയ പെൺകുട്ടിയെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങളും ഇവർ പകർത്തി. 

തുടർന്ന് പ്രതികൾ ഈ ദൃശ്യം കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി ഭയന്ന് പലതവണ പെൺകുട്ടി ഇവരുമായി ലൈംഗിക ബന്ധത്തിനു തയാറാകേണ്ടി വന്നു. ഒപ്പം പലതവണയായി പണവും പ്രതികൾ കൈക്കലാക്കി. വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നൽകാതെ വന്നതോടെ പ്രതികൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. തുടർന്നാണ് പെൺകുട്ടിയുടെ സഹോദരൻ പൊലീസിനെ സമീപിക്കുന്നത്. 


Share it:

Entertainment

Post A Comment: