www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മയക്കുമരുന്നുമായി യുവ ദമ്പതികൾ പിടിയിൽ

Share it:



തിരുവനന്തപുരം: മയക്കുമരുന്നായ നൈട്രോസെപാം ഗുളികകളുമായി നഴ്‌സിങ് വിദ്യാർഥികളായ ദമ്പതികൾ പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി പ്രജിൻ, ഭാര്യ ദർശന എസ്. പിള്ള എന്നിവരാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.  

200 ഗ്രാം നെട്രോസെപാം ഗുളികകളാണ് ഇവരിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്. ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി വാഹന പരിശോധന നടത്തവെയാണ് ചാക്ക ഭാഗത്ത് വച്ച് ഇരുവരും പിടിയിലാകുന്നത്. 

ബൈക്കിലെത്തിയ ഇവരെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ ഗുളികകൾ കണ്ടെത്തുകയായിരുന്നു. ഇരുവരും അവസാന വർഷ നഴ്‌സിങ് വിദ്യാർഥികളാണ്. ഗുളികകൾ വിൽക്കാൻ കൊണ്ടുവന്നതാണോ, ഉപയോഗത്തിനായി വാങ്ങിയതാണോയെന്ന് പരിശോധിച്ചു വരികയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

കുമളി: തമിഴ്‌നാട്ടിലെ കമ്പത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. വിമുക്ത ഭടൻ ഗൂഡല്ലൂർ സ്വദേശി ധർമരാജ്, സുഹൃത്ത് ലിയോ, നാമക്കൽ സ്വദേശി രാജേഷ് കുമാർ എന്നിവരാണ് മരിച്ചത്. 

ധർമരാജും ലിയോയും ഗൂഡല്ലൂരിൽ നിന്നും കമ്പം ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ സമയത്ത് എതിരെ വന്ന രാജേഷ്കുമാറിന്‍റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ തങ്കവേൽ എന്നയാളെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


Share it:

Crime

Post A Comment: