തിരുവനന്തപുരം: അമ്മക്കൊപ്പം സഞ്ചരിക്കവെ സ്‌കൂട്ടർ അപകടത്തിൽപെട്ട് അഞ്ച് വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര കാരോടാണ് അപകടം നടന്നത്. പൊഴിയൂർ അമ്പലക്കോണം എൽ.പി. സ്‌കൂളിലെ വിദ്യാർഥി പവിൻ സുനിൽ ആണ് മരിച്ചത്.
പവിനും സഹോദരനും അമ്മയും സഞ്ചരിച്ച സ്‌കൂട്ടർ പാലത്തിൽ നിന്നും നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. തോട്ടിലേക്ക് തെറിച്ചു വീണ പവിന്‍റെ മുകളിലേക്ക് സ്‌കൂട്ടർ വീണെന്നാണ് വിവരം. സഹോദരനെയും അമ്മ മഞ്ജുവിനെയും പരുക്കുകളോടെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Post A Comment: