www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

ഇടുക്കിയിൽ നായയുടെ കടിയേറ്റ പശു ചത്തു

Share it:


ഇടുക്കി: തെരുവുനായയുടെ കടിയേറ്റ പശു ചത്തു. ഇടുക്കി കമ്പംമെട്ടിലാണ് സംഭവം. പശുചത്തതോടെ കടിച്ച നായക്ക് പേയുണ്ടായിരുന്നെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഈ മാസം 10നാണ് പശുവിന് തെരുവ് നായയുടെ കടിയേറ്റത്. വെള്ളിമലയില്‍ ആന്‍സിതോമസിന്‍റെ വീട്ടിലെ പശുവാണ് ചത്തത്.

തൊഴുത്തിലും പറമ്പിലുമായി കെട്ടിയിട്ടിരുന്ന പത്തോളം വളര്‍ത്തു മൃഗങ്ങൾക്കാണ് കടിയേറ്റത്. നാട്ടുകാര്‍ എത്തിതോടെ ഓടി രക്ഷപെട്ട നായ പ്രദേശത്തെ മറ്റു തെരുവുനായകളെയും ആക്രമിച്ചിരുന്നു. അന്ന് മുതല്‍ തന്നെ പ്രതിരോധ കുത്തിവെയ്പുകളും ചികിത്സയും മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. 

ഏറ്റവും കുടുതല്‍ ആക്രമണത്തിന് വിധേയമായ പശുവാണ് ചത്തത്. പേവിഷബാധയേറ്റതിന്‍റെ സമാന ലക്ഷണങള്‍ കാണിച്ചതിനാലാണ് സംശയം ഉടലെടുത്തത്. ഇതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കടിയേറ്റ  മൃഗങ്ങളെ പരിപാലിച്ചവരും പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തു വരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

ഉപ്പുതറയിൽ കാട്ടിറച്ചിയുമായി യുവാവ് പിടിയിൽ

ഇടുക്കി: വേട്ടയാടി പിടിച്ച കാട്ടുമൃഗത്തിന്‍റെ ഇറച്ചി വിൽക്കാൻ കൊണ്ടുപോകുന്നതിനിടെ യുവാവ് അറസ്റ്റിൽ. ഉപ്പുതറ കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരിൻ സജിയാണ് അറസ്റ്റിലായത്. കിഴുകാനം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സരിനെ പിടികൂടിയത്. ചൊവ്വാഴ്ച്ച രാവിലെ ആറോടെ ഓട്ടോറിക്ഷയിൽ കാട്ടിറച്ചിയുമായി പോയ സരിനെ വനപാലകർ വൻമാവ് ചെക്ക് പോസ്റ്റിൽവച്ച് പിടികൂടുകയായിരുന്നു. കാട്ടിറച്ചി കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 

ഓട്ടോറിക്ഷയുടെ പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇറച്ചി. പലർക്കായി വിൽപന നടത്തിയ ശേഷം മറ്റൊൾക്ക് കൊടുക്കാനായി രണ്ട് കിലോ ഇറച്ചിയുമായി പോകുമ്പോഴായിരുന്നു പിടിക്കപ്പെട്ടത്. മുല്ലപതാലിൽ സനോപി എന്ന് വിളിക്കുന്ന സനോജ്, മാക്കൽ വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന സനിൽ എന്നിവർ ചേർന്ന് വിൽക്കാൻ നൽകിയതാണ് ഇറച്ചിയെന്ന് സരിൻ മൊഴി നൽകിയിട്ടുണ്ട്. സനോജും  സനിലും ചേർന്ന് കാട്ടുമൃഗത്തെ വേട്ടയാടിയതാണന്നാണ് നിഗമനം. 

ഇരുവരും മുമ്പ് മൃഗത്തെ വേട്ടയാടിപ്പിടിച്ചതായി സംശയം ഉണ്ടായിരുന്നു. എന്നാൽ തെളിവില്ലാത്തതിനാൽ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ഇവരെ കണ്ടെത്താനായിട്ടില്ല. കിഴുകാനം ഫോറസ്റ്റർ വി. അനിൽകുമാർ, ഉദ്യോഗസ്ഥരായ വി.സി. ലെനിൻ, എൻ.ആർ. ഷിജിരാജ്, കെ.ടി. ജയകുമാർ, കെ.എൻ. മോഹനൻ, ലീലാമണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 


Share it:

Idukki

Post A Comment: