ന്യൂഡെൽഹി: കാറിൽ യാത്ര ചെയ്യവെ വിദേശ വനിതകൾക്ക് മുന്നിൽ സ്വയം ഭോഗം ചെയ്‌ത ക്യാബ് ഡ്രൈവർ അറസ്റ്റിൽ. ഡെൽഹിയിലാണ് ബ്രിട്ടണിൽ നിന്നെത്തിയ വനിതകൾക്ക് ദുരനുഭവം ഉണ്ടായത്. സംഭവത്തോടെ പൊലീസിനെ വിവരം അറിയിച്ച ശേഷം വനിതകൾ സ്വദേശത്തേക്ക് മടങ്ങി.
സംഭവം ഗുരുതരമായി കാണുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ച് ജില്ലയില്‍ നിന്നുള്ള പ്രതിയായ മഖന്‍ ലാല്‍ കഴിഞ്ഞ ആറ് മാസമായി ഡല്‍ഹിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
യുവതികളിൽ ഒരാൾ അഭിഭാഷകയായിരുന്നു. വെള്ളിയാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവർ ദില്ലിയില്‍ താമസിച്ച് രാജസ്ഥാനിലേക്ക് പോകാനിരുന്നതായിരുന്നു പദ്ധതി. വിമാനത്താവളത്തില്‍ നിന്ന് ഒരു ആപ്പ് ഉപയോഗിച്ചാണ് ഇരുവരും ക്യാബ് ബുക്ക് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. തെക്കന്‍ ദില്ലിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകുന്നതിനാണ് ക്യാബ് ബുക്ക് ചെയ്തത്. യാത്രക്കിടെ ഡ്രൈവര്‍ ക്യാബിനുള്ളില്‍ അവരുടെ മുന്നില്‍ സ്വയംഭോഗം ചെയ്തു. ഇയാളുടെ നടപടിയെ എതിര്‍ത്ത യാത്രക്കാരെ ഡ്രൈവര്‍ ഭീഷണിപ്പെടുത്തി.
വനിതാ അഭിഭാഷക ഉടന്‍ പോലീസില്‍ അറിയിക്കുകയും വാക്കാല്‍ പരാതി നല്‍കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരിയുടെ രേഖപ്പെടുത്തിയ മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്‌തേക്കും. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്‌ത പ്രദേശങ്ങളിൽ ഇന്ന് ജാഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ട്. നാളെ മുതൽ മഴ കൂടുതൽ ശക്തമായേക്കും. നാളെ 11 ജില്ലകളിലും ഉത്രാടനാളിൽ ഒൻപത് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
കോമോറിൻ തീരത്തായുള്ള ചക്രവാത ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിനു കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതാണ് നാളെ മുതൽ മഴകനക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മഴ വരെ ലഭിക്കുമെന്നാണ് പ്രവചനം.
Post A Comment: