www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടമ്മയെ വായിൽ തുണി തിരുകി പീഡിപ്പിച്ചു; പ്രതി പിടിയിൽ

Share it:

arrest
പത്തനംതിട്ട: ആളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയുടെ വായിൽ തുണി തിരുകിയ ശേഷം പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ. കടയ്ക്കാട് കുമ്പഴയിൽ ഷാജിയാണ് അറസ്റ്റിലായത്. പന്തളത്താണ് പീഡനം നടന്നത്. 

പഴയ ഓട്ടോറിക്ഷകൾ വാങ്ങി വിൽപ്പന നടത്തുന്നയാളാണ് ഷാജി. ശനിയാഴ്ച്ചയാണ് പീഡനം നടന്നത്. എന്നാൽ ഭയന്നു പോയ വീട്ടമ്മ വിവരം ആരോടും പറഞ്ഞിരുന്നില്ല. ഇതിനിടെ വീണ്ടും കാണണമെന്ന് പ്രതി പറഞ്ഞതോടെ വീട്ടമ്മ പൊലീസീനെ സമീപിക്കുകയായിരുന്നു.  

ഭർത്താവും രണ്ടു മക്കളുമുള്ള 48 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി വീട്ടില്‍ മറ്റാരും ഉണ്ടാകില്ലെന്ന് മനസിലാക്കിയ ശേഷമാണ് പ്രതി അത്രിക്രമിച്ച് കയറിയതും പീഡിപ്പിച്ചതും. 

വീട്ടമ്മ എതിര്‍ത്തതോടെ ഇയാള്‍ ബലം
പ്രയോഗിക്കുകയായിരുന്നു. നിലവിളിച്ച് നാട്ടുകാരെ അറിയിക്കാതിരിക്കാനായി ഇവരുടെ വായില്‍ തുണി തിരുകി കയറ്റുകയും ചെയ്തു. എന്നിട്ടാണ് പീഡനം നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

വളകോട്ടിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: വളകോട്ടിൽ 10 മാസം മുമ്പ് വിവാഹിതയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻവീട്ടിൽ ജോബിഷാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ഹെലിബറിയ സ്വദേശിനി ഷീജ (28)യാണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ഷീജ ആത്മഹത്യ ചെയ്‌തതെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. 

ജോബിഷിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. പത്ത് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. എട്ട് പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവൻ സ്വർണവും ജോബിഷിനു കൈമാറി. ശേഷിക്കുന്ന രണ്ട് പവനെ ചൊല്ലി ഭർത്താവും ഭർത്താവിന്‍റെ വീട്ടുകാരും ഷീജയെ നിരന്തരം ഉപദ്രവിച്ചതായി വീട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പീരുമേട് ഡിവൈ.എസ്.പി കുര്യാക്കോസിന് അന്വേഷണ ചുമതല കൈമാറിയിരുന്നു. 

ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ഷീജയുടെ വീട്ടുകാരുടെ മൊഴിയെടുത്തു. ഷീജ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വീട്ടുകാർ വെളിപ്പെടുത്തി. ഐപിസി 306, 498, 306 A എന്നീ വകുപ്പുകൾ ചേർത്താണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. 


Share it:

Crime

Post A Comment: