www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അത്തരം രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത് ഇങ്ങനെയാണ്; ഇന്‍റിമേറ്റ് രംഗങ്ങളെ കുറിച്ച് സാനിയ ഇയ്യപ്പൻ

Share it:

saniya-iyyapan-about-intimate-scene

കൊച്ചി: മലയാളത്തിലെ യുവ നടിമാരിൽ വളരെ വേഗം ശ്രദ്ധ നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരം ഒട്ടെറെ വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറെയും ലിപ് ലോക് അടക്കമുള്ള ഇന്‍റിമേറ്റ് രംഗങ്ങളെ കുറിച്ചുള്ളതായിരുന്നു.  

എന്നാൽ വിമർശനങ്ങളെ തെല്ലും ഭയക്കാതെയാണ് സാനിയ സിനിമാ രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപിച്ചത്. ഇപ്പോൾ ഇന്‍റിമേറ്റ് രംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിനെ കുറിച്ച് സാനിയ പറയുന്ന കാര്യങ്ങൾ സൈബർ ലോകത്ത് ശ്രദ്ധ നേടുകയാണ്. 

saniya-iyyapan-about-intimate-scene

ഇത്തരം രംഗങ്ങൾ ഷൂട്ട് ചെയ്യുന്നത് ആർട്ടിസ്റ്റിന്‍റെ കംഫർട്ട് നോക്കിയാണെന്ന് താരം പറയുന്നു. ഷൂട്ട് ചെയ്യുന്ന സമയത്ത് ആരൊക്കെ അവിടെ വേണമെന്ന കാര്യത്തിൽ ആർട്ടിസ്റ്റിനു തീരുമാനമെടുക്കാൻ സാധിക്കാറുണ്ട്. ഇത്തരത്തിലാണ് മിക്കവരും ചുംബനം അടക്കമുള്ള സീനുകൾ ഷൂട്ട് ചെയ്യുന്നത്. എന്നാൽ തങ്ങൾ അവിടെ ഉണ്ടായാൽ എന്താണ് പ്രശ്നമെന്നും സിനിമ ഇറങ്ങുമ്പോൾ ഈ രംഗം എത്ര പേർ കാണുമെന്നുമൊക്കെയുള്ള കമന്‍റുകൾ സെറ്റിൽ ഉണ്ടാവാറുണ്ട്. 

saniya-iyyapan-about-intimate-scene

പക്ഷേ ഇത്തരം രംഗങ്ങൾ അഭിനയിക്കുമ്പോൾ അത് കുറേ പേരുടെ മുന്നിൽവച്ചാണെങ്കിൽ ബുദ്ധിമുട്ട് തോന്നിയേക്കാം. അത് കഥാപാത്രത്തെയും ബാധിക്കും. അതുകൊണ്ടാണ് കംഫർട്ടബിളായാൽ മാത്രമേ ഇത്തരം രംഗങ്ങൾ ചെയ്യാൻ സാധിക്കു എന്ന് പറയുന്നതെന്നും സാനിയ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

16 കാരിയെ കൂട്ട ബലാത്സംഗം ചെയ്‌തു; ദൃശ്യം പകർത്തി 

ജയ്‌പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്‌ത് ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി. രാജസ്ഥാനിലെ ആൽവാർ ജില്ലയിലാണ് സംഭവം നടന്നത്. 20 വയസിൽ താഴെയുള്ളവരാണ് പ്രതികൾ എല്ലാവരും. അരലക്ഷം രൂപയാണ് പ്രതികൾ 16 കാരിയുടെ പക്കൽ നിന്നും തട്ടിയെടുത്തത്. 

എട്ട് പേർ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് ദൃശ്യം പകർത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2021 ഡിസംബറിലായിരുന്നു സംഭവങ്ങളുടെ തുടക്കം.

‌കേസിലെ മുഖ്യപ്രതിയായ സാഹിൽ പെൺകുട്ടിയെ ഫോണിൽ വിളിച്ച് സ്വകാര്യ ദൃശ്യങ്ങൾ തന്‍റെ പക്കൽ ഉണ്ടെന്നും വീടിനു സമീപത്തുള്ള സ്ഥലത്തേക്ക് വന്നില്ലെങ്കിൽ ഇവ പരസ്യപ്പെടുത്തുമെന്നും പറഞ്ഞു. വിവരം അറിയാൻ സ്ഥലത്തെത്തിയ പെൺകുട്ടിയെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്‍റെ ദൃശ്യങ്ങളും ഇവർ പകർത്തി. 

തുടർന്ന് പ്രതികൾ ഈ ദൃശ്യം കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി ഭയന്ന് പലതവണ പെൺകുട്ടി ഇവരുമായി ലൈംഗിക ബന്ധത്തിനു തയാറാകേണ്ടി വന്നു. ഒപ്പം പലതവണയായി പണവും പ്രതികൾ കൈക്കലാക്കി. വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നൽകാതെ വന്നതോടെ പ്രതികൾ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. തുടർന്നാണ് പെൺകുട്ടിയുടെ സഹോദരൻ പൊലീസിനെ സമീപിക്കുന്നത്. 

Share it:

Entertainment

Gossip

Post A Comment: