www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മകൾ വീട്ടിൽ വിളിച്ചു വരുത്തിയ ആൺ സുഹൃത്തിനെ പിതാവ് വെട്ടി പരുക്കേൽപ്പിച്ചു

Share it:

docters-boy-friend-hacked-varkala


തിരുവനന്തപുരം: മകൾ വീട്ടിൽ വിളിച്ചു വരുത്തിയ ആൺ സുഹൃത്തിനെ അച്ഛൻ വെട്ടി പരുക്കേൽപ്പിച്ചു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം നടന്നത്. വർക്കല ടെലിഫോൺ എക്സ്‌ചേഞ്ചിനു സമീപം താമസിക്കുന്ന ചരുവിള ബാലുവിനാണ് പരുക്കേറ്റത്.  

ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. തലയിലും പുറത്തുമാണ് വെട്ടേറ്റത്. സംഭവത്തില്‍ ചെറുകുന്നം സ്വദേശിയായ പെണ്‍കുട്ടിയുടെ പിതാവ് ജയകുമാറിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. 2019ല്‍ ഇതേ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ബാലു. അന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.

ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ജയകുമാറിന്‍റെ മകളും ബാലുവുമായി വര്‍ഷങ്ങളായി അടുപ്പത്തിലാണ്. മൂന്നു വര്‍ഷം മുമ്പ് ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ ബാലുവിനെതിരെ പോക്‌സോ കേസെടുക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്‌തി ട്ടുണ്ട്. ജയിലില്‍ നിന്നിറങ്ങിയ ശേഷവും ഇവരുടെ ബന്ധം തുടര്‍ന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പെണ്‍കുട്ടി വിളിച്ചതനുസരിച്ചാണ് വീട്ടിലെത്തിയതെന്നാണ് ബാലു പൊലീസിനോട് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

തീവ്രവാദ മോഡൽ ആക്രമണം അഴിച്ചുവിട്ട് പോപ്പുലർ ഫ്രണ്ട് 

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം. സംസ്ഥാനത്താകെ 51 ബസുകൾക്ക് നേരെ ആക്രമണം നടന്നതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. 25 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായിട്ടാണ് പ്രാഥമിക വിലയിരുത്തൽ. കൃത്യമായ കണക്കെടുപ്പ് നടത്തുമ്പോൾ നഷ്ടം ഇനിയും കൂടും. 

അതേസമയം പോപ്പുല‍ര്‍ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താലിൽ നിയമവിരുദ്ധമെന്ന് ഹൈക്കോടി പറഞ്ഞു. ഹർത്താൽ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ര്‍ക്കെതിരെയും നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മിന്നൽ ഹര്‍ത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

ഹ‍ര്‍ത്താൽ അനുകൂലികളുടെ ആക്രമണങ്ങളിൽ നിന്നും പൊതു- സ്വകാര്യ സ്വത്ത്‌ സംരക്ഷിക്കാൻ പൊലീസ് നടപടി ഉറപ്പാക്കണമെന്ന് കോടതി നി‍ര്‍ദ്ദേശിച്ചു. നിയമവിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണം. പൊതുമുതൽ, നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും ഇതിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്നും  കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു. 


Share it:

Crime

Post A Comment: