www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വവർഗ ബന്ധത്തിൽ നിന്നും പിൻമാറി; 15 കാരനെ 20 കാരൻ കൊലപ്പെടുത്തി

Share it:



ഗ്വാളിയോർ: സ്വവർഗ ബന്ധത്തിൽ നിന്നും പിൻമാറാനൊരുങ്ങിയ 15 കാരനെ പങ്കാളിയായ 20 കാരൻ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം നടന്നത്. വായിലും കാലിലും ടേപ്പ് ഒട്ടിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  

കുട്ടിയെ കൊലപ്പെടുത്തിയെന്ന് കരുതുന്ന 20 കാരനെ ആത്മഹത്യ ചെയ‌ത നിലയിലും കണ്ടെത്തി. ഇയാളും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും തമ്മില്‍ സ്വവര്‍ഗാനുരാഗം ഉണ്ടായിരുന്നുവെന്നും ഇതിന്‍റെ പേരില്‍ കുട്ടി ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. 

ചൊവ്വാഴ്ച ഹാസിറ ഏരിയയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് 20 കാരന്‍റെ മൃതദേഹം കണ്ടെത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഇയാള്‍ ജീവനൊടുക്കുന്നതിന് മുമ്പ് കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇയാളുടെ ആത്മഹത്യാ കുറിപ്പിൽ നിന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതായുള്ള സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

തീവ്രവാദ മോഡൽ ആക്രമണം അഴിച്ചുവിട്ട് പോപ്പുലർ ഫ്രണ്ട് 

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം. സംസ്ഥാനത്താകെ 51 ബസുകൾക്ക് നേരെ ആക്രമണം നടന്നതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. 25 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടതായിട്ടാണ് പ്രാഥമിക വിലയിരുത്തൽ. കൃത്യമായ കണക്കെടുപ്പ് നടത്തുമ്പോൾ നഷ്ടം ഇനിയും കൂടും. 

അതേസമയം പോപ്പുല‍ര്‍ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താലിൽ നിയമവിരുദ്ധമെന്ന് ഹൈക്കോടി പറഞ്ഞു. ഹർത്താൽ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ര്‍ക്കെതിരെയും നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മിന്നൽ ഹര്‍ത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

ഹ‍ര്‍ത്താൽ അനുകൂലികളുടെ ആക്രമണങ്ങളിൽ നിന്നും പൊതു- സ്വകാര്യ സ്വത്ത്‌ സംരക്ഷിക്കാൻ പൊലീസ് നടപടി ഉറപ്പാക്കണമെന്ന് കോടതി നി‍ര്‍ദ്ദേശിച്ചു. നിയമവിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷിക്കണം. പൊതുമുതൽ, നശിപ്പിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും ഇതിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്നും  കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു. 

Share it:

National

Post A Comment: